ഹൈദരാബാദ്: തെലങ്കാന നിയമസഭാ സ്പീക്കര്‍ക്ക് അനുയായികളുടെ പാലഭിഷേകം. സ്പീക്കര്‍ സിരികൊണ്ട മധുസൂദന ചാരിക്കാണ് അനുയായികള്‍ പാലഭിഷേകം നടത്തിയത്. ഭൂപലപെള്ളി ജില്ലയിലെ ഒരു ചടങ്ങല്‍ പങ്കെടുക്കവേ ആയിരുന്നു ഇത്. അനുയായികളുടെ പാല് അഭിഷേകത്തിന് മധുസൂദന ചാരി ഇരുന്നുകൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടിട്ടുണ്ട്. സ്പീക്കര്‍ക്ക് പാലഭിഷേകം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അനുയായികളില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ഭുപല്‍പള്ളി മണ്ഡലത്തെയാണ് മധുസൂദന ചാരി നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. അതേസമയം മധുസുദന ചാരിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സാമൂഹികമാധ്യമങ്ങളില്‍ ഉയരുന്നത്
Tags: Telangana