സംസ്ഥാനത്ത് ആറ് ജില്ലകളില്‍ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അടുത്ത മൂന്ന് ദിവസങ്ങളില്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ചൂട് കൂടുക.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വരും ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിക്കുന്നത്. സംസ്ഥാനത്ത് വേനലിന്‍റെ കാഠിന്യം കൂടിവരികയാണ്. പകല്‍ സമയത്ത് പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് സൂര്യാഘാതം ഏല്ക്കാന് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. അതിനാല്‍ പലയിടത്തും തൊഴില്‍ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.