തിരുവനന്തപുരം: ക്ഷേത്ര ദര്‍ശനത്തിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൂജാരിക്ക് എട്ട് വര്‍ഷം കഠിനതടവ്. മണിയപ്പന്‍ പിള്ള എന്ന മണി പോറ്റിയെ ആണ് തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. ജാതകം നോക്കി തരാം എന്ന വ്യാജേനെ പെണ്‍കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്.
2020ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ആദ്യ ദിവസം അര്‍ച്ചന നടത്താന്‍ അമ്മയോടൊപ്പമാണ് കുട്ടി എത്തിയത്. ക്ഷേത്ര അടച്ചതിനാല്‍ അടുത്ത ദിവസം കുട്ടി ഒറ്റയ്ക്ക് ക്ഷേത്രത്തില്‍ എത്തി. മറ്റ് ഭക്തജനങ്ങള്‍ പോകുന്നത് വരെ കുട്ടിയെ പൂജാരി മാറ്റി നിര്‍ത്തി. ശേഷം കുട്ടിയുടെ ജാതകം പരിശോധിക്കാനെന്ന വ്യാജേന പൂജാരിയുടെ മുറിയില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ച് കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.