ഇസ്ലാമാബാദ് : ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന്‍റെ പേരില്‍ പാകിസ്ഥാനെ, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്)കരിമ്പട്ടികയില്‍ പെടുത്തി. ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തികസഹായം തടയാനും കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയാണ് എഫ്എടിഎഫ്. കശ്മീർ വിഷയത്തിൽ ലോകരാജ്യങ്ങൾ ഒറ്റപ്പെടുത്തിയതിനു പിന്നാലെയാണ് പാകിസ്ഥാനു വീണ്ടും തിരിച്ചടി ഉണ്ടയിരിക്കുന്നത് .
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഭീകരവാദത്തിനെതിരെയുള്ള പാകിസ്ഥാന്റെ നടപടികള്‍ തൃപ്തികരമല്ലെന്ന് ഏഷ്യാ പസഫിക് ഗ്രൂപ്പ് വ്യക്തമാക്കി. കരിമ്പട്ടികയില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഭീകരതക്കെതിരെ സ്വീകരിക്കേണ്ട 40 നടപടികളിൽ 35 എണ്ണത്തിലും പാകിസ്ഥാൻ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ഏഷ്യാ പസഫിക് ഗ്രൂപ്പ് രേഖാമൂലം അറിയിച്ചു.
കള്ളപ്പണം, തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കല്‍ എന്നിവ തടയാന്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ ഏഷ്യാ പസഫിക് മേഖലയിലെ പ്രാദേശിക സംഘടനയാണ് ഏഷ്യാ പസഫിക് ഗ്രൂപ്പ്. ലഷ്‌കര്‍ ഇ തോയ്ബ, ജയ്‌ഷെ മുഹമ്മദ്, അല്‍ ഖ്വയ്ദ,താലിബാന്‍ മുതലായ എട്ട് ഭീകരസംഘടനകള്‍ക്കെതിരെ പാകിസ്ഥാന്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്നാണ് ഏഷ്യ പസഫിക് ഗ്രൂപ്പ് വ്യക്തമാക്കിയത്.
Herald New TV യുടെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യുക
ഭീകര സംഘടനകൾക്കെതിരെ നടപടി എടുത്തില്ലെങ്കിൽ സെപ്റ്റംബറോടെ പാകിസ്ഥാനെതിരെയുള്ള നടപടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു . എന്നാൽ ഇത് വളരെ പെട്ടെന്ന് നടപ്പിൽ വരുത്തിയതിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മർദ്ദതന്ത്രമാണെന്നാണ് പാകിസ്ഥാന്റെ പ്രതികരണം .
പുൽ വാമ ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാൻ ഇപ്പോഴും ഭീകരസംഘടനകളെ സഹായിക്കാറുണ്ടെന്നും , അവരെ സംരക്ഷിക്കാറുണ്ടെന്നും ഇന്ത്യ ആരോപിച്ചു. പാകിസ്ഥാന് പുൽവാമ ഭീകരാക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്നും വ്യക്തമാക്കുന്ന തെളിവുകൾ എഫ്എടിഎഫിന് മുന്നിൽ വയ്ക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു .
സാമ്പത്തിക പ്രതിസന്ധിയോടൊപ്പം കരിമ്പട്ടികയില്‍ കൂടി ഉള്‍പ്പെടുത്തിയതോടെ ഐഎംഫില്‍ നിന്നുള്ള സാമ്പത്തിക സഹായവും പാകിസ്ഥാന് നഷ്ടമാകും.
മാത്രമല്ല കരിമ്പട്ടികയിൽ പെട്ട പാകിസ്ഥാന് ഇനി തിരിച്ചുവരവ് എളുപ്പമാകില്ല. എല്ലാ സാമ്പത്തിക ഏജൻസികളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും വായ്പകളോ സഹായങ്ങളോ ലഭിക്കുന്നതിനും ഇത് തടസമാകും.ചൈനയുമായും റഷ്യയുമായും വ്യാപാര ബന്ധങ്ങളെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ ശ്രമങ്ങൾ നടത്തുന്ന പാകിസ്ഥാന് എഫ്എടിഎഫിന്റെ ഈ നീക്കം, വലിയ തിരിച്ചടിയാണ്.
കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്നോ ഐഎംഎഫ് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സംവിധാനങ്ങളില്‍ നിന്നോ ധനസഹായം ലഭിക്കില്ല. അതുകൊണ്ടുതന്നെ, സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാന് എഫ്എടിഎഫിന്‍റെ തീരുമാനം കടുത്ത പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തല്‍.