കശ്മീരിൽ വൻ ഭീകരാക്രമണം നടത്താനുള്ള പദ്ധതി സുരക്ഷാ സേന തകർത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുടെ നീക്കം ഇന്ത്യുടെ പൊളിച്ചു.വൻ ആക്രമണം നടത്താനുള്ള ഭീകരരുടെ നീക്കമാണ്സുരക്ഷാ സേന തകർത്തത് . ഐഇഡി ശേഖരം കണ്ടെത്തി നശിപ്പിച്ചു. ഹമദാനിയ കോളനിയ്‌ക്ക് സമീപമുള്ള റോഡിന് സമീപത്തു നിന്നായിരുന്നു ഐഇഡി കണ്ടെത്തിയത്. ദിവസേനയുള്ള പരിശോധനയ്‌ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെയായിരുന്നു സ്‌ഫോടക വസ്തു കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ബോംബ് സ്‌ക്വാഡ് എത്തി ഐഇഡികൾ നിർവ്വീര്യമാക്കി. ജനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഭീകരർ ഐഇഡി സ്ഥാപിച്ചതെന്ന് സുരക്ഷാ സേന പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മേഖലയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു.

Top