രാജ്യതലസ്ഥാനത്ത് രണ്ട് ഭീകരര്‍ എത്തിയതായി സൂചന. ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. ഇവരെ എവിടെ വച്ചെങ്കിലും കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പഹാട് ഗഞ്ചിലെ പൊലീസ് സ്റ്റേഷനിലെ നമ്പറും ഒപ്പം നല്‍കിയിട്ടുണ്ട്. ഇന്ത്യപാക് അതിര്‍ത്തിയിലെ മൈല്‍ക്കുറ്റിയില്‍ ചാരി നില്‍ക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളാണ് ദില്ലി പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്.
മൈല്‍ക്കുറ്റിയില്‍ ദില്ലിയിലേക്ക് 360 കിലോമീറ്റര്‍, ഫിറോസ്പൂര്‍ ഒമ്പത് കിലോമീറ്റര്‍ എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്. 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ഭാഗമായി ഇന്ത്യ തകര്‍ത്ത നിരവധി ഭീകര താവളങ്ങള്‍ പാക് സേനയുടെ സഹായത്തോടെ ഭീകര്‍ പുനര്‍നിര്‍മിച്ചതായി ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം 250 ഓളം വരുന്ന ഭീകരര്‍ ജമ്മുകാശ്മീരിലേക്ക് നുഴഞ്ഞുകയറാനായി തയ്യാറായി നില്‍ക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.