ജിഹാദി ജോണിനെ ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം , കൊല്ലപ്പെട്ടെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) സംഘടനയിലെ കൊടും ഭീകരന്‍ മുഹമ്മദ് എംവാസി എന്ന ജിഹാദി ജോണ്‍ കൊല്ലപ്പെട്ടുവെന്നു യുഎസ് സൈനിക വൃത്തങ്ങള്‍. യുഎസ് വ്യോമാക്രമണത്തില്‍ ജോണ്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ മാധ്യമ വിഭാഗം സെക്രട്ടറി പീറ്റര്‍ കുക്കാണ് വ്യക്തമാക്കിയത്.ജിഹാദി ജോണ്‍ സഞ്ചരിച്ചിരുന്നതെന്ന് കരുതപ്പെടുന്ന വാഹനത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു. ബ്രിട്ടീഷുകാരനായ മുഹമ്മദ് എംവാസിയാണ് ജിഹാദി ജോണ്‍ എന്നറിയപ്പെടുന്നത്.ജിഹാദി ജോണ്‍ രണ്ട് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ കഴുത്തറത്ത് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ ഐഎസ് പുറത്ത് വിട്ടിരുന്നു. jihadi john reമറ്റ് നിരവധി ബന്ധികളെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളിലും ഇയാള്‍ ഉണ്ടായിരുന്നു.

വ്യാഴാഴ്ച രാത്രിയില്‍ സിറിയയിലെ ഐഎസ് കേന്ദ്രമായ റാഖയില്‍ എംവാസി ഉണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് അമേരിക്ക വ്യോമാക്രമണം നടത്തുകയായിരുന്നു. ആക്രമണം ശക്തമായതോടെ വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച എംവാസിയുടെ വാഹനത്തെ ലക്ഷ്യമാക്കി അമേരിക്കയുടെ ആളില്ലാ യുദ്ധവിമാനം ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് യുഎസ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ മുന്‍ നിരയിലുള്ള എംവാസിയാണ് നിരവധി തലയറുക്കല്‍ കൊലകള്‍ നടപ്പാക്കിയത്. യുഎസ് മാധ്യമപ്രവര്‍ത്തകനായ സ്റീവന്‍ സോട്ട്ലോഫ്, ജയിംസ് ഫോളി, അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന്‍ കാസിംഗ്, ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ ഡേവിഡ് ഹെയ്നസ്, അലന്‍ ഹെന്നിംഗ്, ജാപ്പനീസ് മാധ്യമപ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോ തുടങ്ങിയവരെ കൊലപ്പെടുത്തിയത് ബ്രിട്ടീഷ് പൌരനായ എംവാസിയാണ്. അതേസമയം, വാര്‍ത്തയോട് പ്രതികരിക്കാന്‍ ഐഎസ് കേന്ദ്രങ്ങള്‍ തയാറായിട്ടില്ല.

Top