സഹപാഠിയുടെ ആക്രമണം: ടെക്‌സസില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള സാന്റാ ഫെ ഹൈസ്‌കുളിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ട പാക് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിച്ചു. വൈകുന്നേരത്തോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സാബിക്ക ഷൈഖ് എന്ന 17കാരി അടക്കമുളള പത്തുപേരാണ് വെളളിയാഴ്ച്ച കൊല്ലപ്പെട്ടത്. ഹൂസ്റ്റന് തെക്ക് 65 കിലോമീറ്റര്‍ അകലെയാണ് ഈ സ്‌കൂളുള്ളത്. 10 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെളളിയാഴ്ച പ്രദേശിക സമയം രാവിലെ ഒന്‍പതു മണിയോടെയുണ്ടായ വെടിവയ്പില്‍ വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപികയും കൊല്ലപ്പെടുകയായിരുന്നു.

ഈദുല്‍ ഫിതറിന് കറാച്ചിയിലെ വീട്ടിലേക്ക് മൂന്നാഴ്ച്ച കഴിഞ്ഞ് വരാനിരിക്കെയാണ് സാബിക്ക കൊല്ലപ്പെട്ടത്. സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയായ ദിമിത്രിയോസ് പഗൗര്‍സീസ് എന്ന 17 കാരനാണ് ആക്രമണം നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്ക് ഇഷ്ടപ്പെട്ടവരെ കൊല്ലാതെ വിട്ടതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ഒരു കൈത്തോക്കും റിവോള്‍വറുമാണ് ഇയാള്‍ അക്രമണത്തിനായി ഉപയോഗിച്ചത്. ഇത് തന്റെ പിതാവിന്റേതാണെന്നും 17കാരന്‍ മൊഴി നല്‍കി. വെളളിയാഴ് ക്ലാസ് തുടങ്ങിയതിന് പിന്നാലെ ഉണ്ടായ അക്രമണത്തില്‍ വെടിയൊച്ച കേട്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ ഒളിച്ചിരുന്നു.

അമേരിക്കയില്‍ ഈ മാസം നടക്കുന്ന 22-ാമത്തെ സ്‌കൂള്‍ വെടിവയ്പാണിത്. ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ വെടിവയ്പും. ടെക്സസിലെ വെടിവയ്പില്‍ ആശങ്ക വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ട്വീറ്റ് ചെയ്തു. വിദ്യാര്‍ത്ഥികളുടെയും സ്‌കൂളുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് യുഎസ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് വൈറ്റ്ഹൗസിലെ ഒരു ചടങ്ങില്‍ സംസാരിക്കവേ ട്രംപ് പറഞ്ഞു. വെടിവയ്പില്‍ ദുഃഖം രേഖപ്പെടുത്തി യുഎസ് പ്രഥമ വനിത മെലാനിയ ട്രംപും ട്വീറ്റ് ചെയ്തു.

Top