കൊച്ചി: മണ്ടത്തരം എഴുന്നെള്ളിക്കുന്നവരായാണ് സംഘപരിവാറുകാരെ പരക്കെ അറിയപ്പെടുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കകത്ത് സംഘപരിവാര്‍ സഹയാത്രികര്‍ പറഞ്ഞ മണ്ടത്തരങ്ങള്‍ക്ക് ഒരു കണക്കുമില്ല. ഇതില്‍ അവസാനത്തേതാണ് ഇന്നലെ മോഹന്‍ദാസ് പറഞ്ഞതായി പുറത്ത് വന്നിരിക്കുന്നത്. ഹര്‍ത്താലിനെതിരെ കോടതിയെ സമീപിക്കുന്നതായി വന്ന ട്വീറ്റാണ് ട്രോളന്മാര്‍ ആഘോഷമാക്കുന്നത്.
ഹര്‍ത്താലിനെതിരെ സ്റ്റേ ചോദിച്ച് അവധി ദിനത്തില്‍ കോടതിയെ സമീപിച്ചു എന്ന ട്വീറ്റാണ് ട്രോളന്മാരുടെ ആഘോഷത്തിന് കാരണം. മണ്ടത്തരം ചെയ്യുക മാത്രമല്ല അത് ട്വിറ്ററിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്ത ടി.ജി മോഹന്‍ദാസിനെ വലിച്ച് കീറുകയാണ് ട്രോളന്മാര്‍. ഇന്നലെയാണ് ബിജെപി ഇന്റലക്ച്വല്‍ സെല്‍ മേധാവിയായ ടി.ജി മോഹന്‍ദാസ് ഹര്‍ത്താലിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി അവധിയായതിനാല്‍ സ്റ്റേ ലഭിച്ചില്ല.
ഇക്കാര്യം ഇദ്ദേഹം തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. പലരുടെയും ആവശ്യപ്രകാരം ഹര്‍ത്താലിനെതിരെ ഒരു സ്റ്റേ ഓര്‍ഡര്‍ കിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അവധി ദിവസമായതിനാല്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് മറുപടി കിട്ടുകയായിരുന്നു. പിന്‍വാങ്ങി.., എന്നായിരുന്നു മോഹന്‍ദാസിന്റെ ട്വീറ്റ്.
എന്നാല്‍ ട്വീറ്റ് വന്നതിനു പിന്നാലെ മോഹന്‍ദാസിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. അവധി ദിനത്തില്‍ കോടതിയെ സമീപിച്ച മണ്ടത്തരത്തിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയരുകയാണ്. അവധി ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചെന്നത് മണ്ടത്തരം, എന്നിട്ടാണോ അതു കണ്ട നാട്ടുകാരോട് മുഴുവന്‍ വിളിച്ചു പറഞ്ഞ് വലിയ മണ്ടന്‍ ആകുന്നത്. എന്നിങ്ങനെ പോകുന്നു കമന്റുകള്‍. നിയമസഭയില്‍ മണ്ടന്‍ ചോദ്യം ഉന്നയിക്കുന്ന രാജഗോപാലിന് ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കുന്നത് മോഹന്‍ദാസാണ് എന്നുവരെയായി ട്രോളുകള്‍