ക്രമാതീതമായി ജലനിരപ്പ് ഉയർന്നു: മുല്ലപ്പെരിയാര്‍ ഡാമിന്റെ 7 ഷട്ടറുകള്‍ കൂടി തുറന്നു

ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഏഴ് ഷട്ടറുകള്‍ കൂടി തുറന്നു. ഏഴ് ഷട്ടറുകള്‍ 30 സെന്റീ മീറ്റര്‍ വീതമാണ് നിലവില്‍ തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 4,000 ഘനയടി വെള്ളമാണ് ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്നത്.

നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.6 അടിയിലെത്തി. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്. ഇടുക്കിയിലെ മലയോര മേഖലകളിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും ശക്തമായ മഴ തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെരിയാറില്‍ 75 സെന്റീ മീറ്റര്‍ വരെ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാര്‍ തീരത്ത് കളക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളിയാര്‍ ഡാമിന്റെ കൂടുതല്‍ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്.

Top