കാനഡ:കാനഡയിലുള്ള മലയാളി ജേര്‍ണലിസ്റ്റും വീഡിയോഗ്രാഫറുമായ സുനിത ദേവദാസിന്റെ ‘ദ അണ്‍കണ്ടിഷണല്‍ ലൗ ‘ പുറത്തിറങ്ങി.സുനിത ദേവദാസ് തിരക്കഥയും ഡയറക്ഷനും നിര്‍വഹിച്ച ചിത്രമാണ് ദ അണ്‍കണ്ടീഷണല്‍ ലൗ.കാനഡയില്‍ നടക്കുന്ന ഷോര്‍ട്ട് മൂവി കോമ്പറ്റീഷനു വേണ്ടിയാണ് ചിത്രം ഒരുങ്ങുന്നത്
കാനഡയില്‍ ടെലസ് ഓപ്റ്റിക് ടെലിവിഷന്‍െറ കമ്മ്യൂണിറ്റി പവേര്‍ഡ് ഫണ്ടിങ് പ്രോഗ്രാമായ സ്റ്റോറിഹൈവ് നടത്തിയ ഷോര്‍ട്ട് മൂവി കോമ്പറ്റീഷനില്‍ ആദ്യഘട്ടത്തില്‍ വിജയിക്കുകയും 280 എന്‍ട്രികളില്‍ നിന്നും അവര്‍ തെരഞ്ഞെടുത്ത 30 എണ്ണത്തില്‍ വരികയും ചെയ്തു. തുടര്‍ന്ന് സിനിമ നിര്‍മിക്കാനായി പതിനായിരം ഡോളര്‍ ടെലസ് നല്‍കി. തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളി എന്‍ട്രി സുനിതയുടേതാണ്. ബ്രിട്ടീഷ് കൊളംബിയയിലെ 15 മത്സരാര്‍ത്ഥികളില്‍നിന്ന് ഒരാളും ആല്‍ബര്‍ട്ടയിലെ 15 മത്സരാര്‍ത്ഥികളില്‍ നിന്ന് ഒരാളും അവസാനഘട്ടവിജയികളാവും. അവസാനഘട്ട മത്സരത്തിനുള്ള തയ്യറെടുപ്പിലാണ് സുനിത.
സിനിമയുടെ കാമറ ചെയ്തിരിക്കുന്നത് പ്രമുഖ ചലചിത്രകാരന്‍ വിന്‍സന്‍റ് മാസ്റ്ററുടെ മകനും മുതിര്‍ന്ന ഛായാഗ്രാഹകനുമായ ജയാനന്‍ വിന്‍സെന്‍റാണ്. കഴിഞ്ഞ 20 വര്‍ഷമായി കാനഡയിലാണ് ജയാനന്‍ വിന്‍സെന്‍റ് താമസം. മലയാളത്തിലെ മികച്ച നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.
വളരെ കുറച്ചു സംഭാഷണങ്ങളും മികച്ച സംഗീതവും അതിമനോഹരമായ കാമറയുമാണ് സിനിമയുടെ പ്രത്യകേത. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ കനേഡിയന്‍ നടനായ ദേവിന്ദര്‍ ദില്ലനും കനേഡിയന്‍ നടിയായ തെരേസയുമാണ്. തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായി രണ്ടു നായകളും കടന്നു വരുന്നു. ലാബ്രഡോര്‍ ഇനത്തിലും ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തിനും പെടുന്നതാണ് ഇവ. സിനിമയുടെ പ്രധാന ആകര്‍ഷണമായ ഇവയുടെ പ്രകടനം ആനിമല്‍ സിനിമയുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണ്. പ്രൊഫണല്‍ അനിമല്‍ ഏജന്‍സിയായ അനിമല്‍ സൂവിലെ അഭിനേതാക്കളാണ് ഇവ.
സിനിമക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വാന്‍കോവറിലെ ഗായികയും ഗാനരചയിതാവുമായ സ്റ്റെഫാനി റാറ്റ്ക്ളിഫാണ്. വളരെ മേലോഡിയസാണ് സംഗീതം പ്രണയത്തിന്‍റേയും ഏകാന്തതയുടേയും മൂഡ് ക്രിയേറ്റ് ചെയ്യന്നു.
വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടു പോവുന്ന മൈക്കിന്‍റേയും ആലീസിന്‍റേയും ജീവിതത്തിലേക്ക് പ്രണയം തിരിച്ചു വരുന്നതും അതിനു അവരുടെ വളര്‍ത്തുനായകള്‍ കാരണമാവുന്നതുമാണ് സിനിമയുടെ പ്രമേയം. ആലീസിന്‍േറയും മൈക്കിന്‍േറയും നിരുപാധിക പ്രണയത്തിന്‍െറ കഥ പറയുന്ന ചിത്രമാണ് ഇത്. അതിനു പുറമെ മൃഗങ്ങള്‍ തമ്മിലും മൃഗങ്ങളം മനഷ്യനും തമ്മിലുംന്നിരുപാധിക ബന്ധവും സിനിമ ചര്‍ച്ച ചെയ്യുന്നു.
ജീവിതാവസാനത്തിലെ ഒറ്റപ്പെടലും പ്രണയത്തിന് ജീവിതത്തിന്‍െറ ഏതു ഘട്ടത്തിലുമുള്ള പ്രാധാന്യവും സിനിമ ചര്‍ച്ച ചെയ്യു.
‘‘ജീവിതത്തില്‍ ഒറ്റപ്പെട്ടു പോവുന്ന ധാരാളം മനുഷ്യര്‍ നമുക്കിടയിലുണ്ട്. അവര്‍ക്കുണ്ടാവുന്ന ബന്ധങ്ങള്‍ അംഗീകരിക്കാന്‍ പലപ്പോഴും നമുക്ക് കഴിയാറില്ല. എന്നാല്‍ കൂട്ട് എന്നത് വാര്‍ദ്ധക്യത്തില്‍ പോലും എത്ര പ്രധാനമാണ് എന്നത് ഓരോരുത്തരേയും ഓര്‍മിപ്പിക്കുന്നതാവണം ഈ സിനിമ എന്നതാണ് ആഗ്രഹം. പ്രത്യകേിച്ചൊന്നിനും വേണ്ടിയല്ലാത്ത ബന്ധങ്ങള്‍ മനുഷ്യരേയും മറ്റ് എല്ലാ ജീവജാലങ്ങളേയും സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. എന്‍െറ പ്രിയപ്പെട്ട പലരും ചെറുപ്പത്തിലേ ഒറ്റപ്പെട്ടു പോയവരാണ്. സമൂഹത്തിനെ ഭയന്നോ നിലവിലുള്ള സാമൂഹിക സ്ഥിതിയെ മറികടക്കാനുള്ള ധൈര്യമില്ലാഞ്ഞിട്ടോ അവരുടെയൊന്നും ജീവിതത്തില്‍ പിന്നീടൊരു കൂട്ട് ഉണ്ടായിട്ടില്ല.
എന്നാല്‍ കാനഡയില്‍ വന്നതോടെ എന്നെ ഏറ്റവും ആകര്‍ഷിച്ച കാഴ്ചയാണ് പ്രായമായവരുടെ പ്രണയവും വിവാഹവും ലിവിംഗ് ടുഗദറും കൂട്ടുകൂടലുമൊക്കെ. അവരുടെ ജീവിതം തന്നെ മാറ്റി മറിക്കാന്‍ ഇത്തരം ബന്ധങ്ങള്‍ക്ക് പലപ്പോഴും കഴിയാറുണ്ട്. ശാരീരിമായ ആവശ്യങ്ങള്‍ക്കപ്പുറം മനസു തുറന്നു സംസാരിക്കാനും യാത്ര ചെയ്യനും ഒക്കെയുള്ള ഒരു കൂട്ടാണ് പലര്‍ക്കും പങ്കാളി. അത്തരമൊരു സന്ദശേമാണ് ഈ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചത്. ’’
സിനിമ ടെലസ് ഓപ്റ്റിക്് ടെലിവിഷനിലും സ്റ്റോറിഹൈവ് വെബ്സൈറ്റിലും ഫെബ്രുവരി 6 നു റിലീസ് ചെയ്തു.തുടര്‍ന്നുള്ള അഞ്ചു ദിവസം സിനിമ പബ്ളിക് വോട്ടിങ്ങിനിടും. വോട്ടിങ്ങിന്‍റേയും വിദഗ്ദ ജൂറിയുടെ വിലയിരുത്തലിന്‍റേയും അടിസ്ഥാനത്തില്‍ വിജയിയെ തെരഞ്ഞെടുക്കും. ഫിലിം കാണുകയും ഇഷ്ടപ്പെട്ടെങ്കില്‍ വോട്ട് ചെയ്യുകയും ചെയ്യുക .