
പാലക്കാട്: ആയുര്‍വേദ ഡോക്ടറും യുട്യൂബറുമായ യുവതിയെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേഴത്തൂര്‍ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യ ഇതിക മണിശങ്കര്‍ (32) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയില്‍ തോര്‍ത്തുമുണ്ടില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തില്‍ ആയുര്‍വേദ ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി. മക്കള്‍: മിത്രന്‍, ബാല. തൃത്താല പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക