ലോകത്തെ 50 ചിന്തകരില്‍ ഒന്നാമത് കെ.കെ.ശൈലജ.കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മന്ത്രി കെകെ ശൈലജയ്ക്ക് രാജ്യാന്തര അംഗീകാരം; ന്യൂസിലൻഡ് പ്രധാനമന്ത്രി രണ്ടാമത്

ലണ്ടൻ: ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് രാജ്യാന്തര അംഗീകാരം. ലണ്ടൻ ആസ്ഥാനമായ പ്രോസ്പെക്ട് മാസിക തിരഞ്ഞെടുത്ത 50 മികച്ച ചിന്തകരിൽ കെ.കെ.ശൈലജ ഒന്നാമതെത്തി. കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് മികച്ച നേതൃത്വം നല്‍കിയതിനാണ് അംഗീകാരം. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോസ്‌പെക്‌ട് മാസിക നടത്തിയ വോട്ടെടുപ്പിലാണ് മന്ത്രി ഒന്നാമത് എത്തിയത്. കൊവിഡിനെതിരെ മികച്ച പോരാട്ടം നയിച്ചതിനാണ് അംഗീകാരം.

ആരോഗ്യമന്ത്രി കെകെ ശൈലജ ഒന്നാമത് എത്തിയ വോട്ടെടുപ്പിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേനാണ് രണ്ടാമത്. കൊവിഡ് കാലത്തെ പ്രവർത്തനവും നിപ്പ വൈറസ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ മന്ത്രി സ്വീകരിച്ച നടപടിക്രമങ്ങളുമാണ് സംസ്ഥാന ആരോഗ്യമന്ത്രിക്ക് നേട്ടമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുപതിനായിരം പേർ പങ്കെടുത്ത വോട്ടെടുപ്പിൽ കൂടുതൽ പേരും പിന്തുണച്ചത് കെകെ ശൈലജയെ ആണ്. ചൈനയിലെ വുഹാനിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്ന മാർഗനിർദേശങ്ങൾ പാലിച്ച് കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിലും മന്ത്രിയുടെ ഭാഗത്ത് നിന്ന് സമാനമായ പ്രവർത്തനമുണ്ടായെന്നും സമിതി വിലയിരുത്തി.

യൂറോപ്പിലെ ആഫ്രിക്കൻ വംശജരുടെ സാഹചര്യങ്ങൾ വ്യക്തമാക്കി അടിമത്വത്തിൻ്റെ ചരിത്രകാരിയെന്നറിയപ്പെടുന്ന ഒലിവറ്റേ ഒറ്റേൽ, പ്രളയത്തെ നേരിടാൻ കഴിയുന്ന വീടുകൾ ബംഗ്ലാദേശിൽ നിർമ്മിച്ച മറീനാ തപസ്വം, ലോകത്ത് എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുന്ന യുബിഐ മൂവ്മെന്റിന്റെ ഉപജ്ഞാതാവായ ഫിലിപ്പ് വാന്‍ പര്‍ജിസ് തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍.

നിപ്പാകാലത്ത് കാഴ്ചവച്ച മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്പില്‍ താമസിക്കുന്ന ആഫ്രിക്കക്കാരുടെ ജീവിതം വരച്ചു കാട്ടിയ അടിമത്വത്തിന്റെ ചരിത്രകാരിയെന്നറിയപ്പെടുന്ന ഒലിവറ്റേ ഒറ്റേല്‍, ബംഗ്ലദേശിൽ പ്രളയത്തെ നേരിടാനുള്ള വീടുകള്‍ നിര്‍മിച്ച മറിനാ തപസ്വം, ലോകത്ത് എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുന്ന യുബിഐ മൂവ്മെന്റിന്റെ ഉപജ്ഞാതാവായ ഫിലിപ്പ് വാന്‍ പര്‍ജിസ് തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍.

 

Top