കൊവിഡില്‍ ജനം പട്ടിണിയിലെന്ന് കെകെ ശൈലജ ​എംഎല്‍എ.

തിരു :കോവിഡില്‍ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് കെകെ ശൈലജ എംഎല്‍എ. ശ്രദ്ധ ക്ഷണിക്കലിലാണ് എംഎല്‍എ ഇക്കാര്യം ചൂണ്ടികാട്ടിയത്. സംസ്ഥാന സര്‍ക്കാര്‍ സഹായം ചെയ്യുമ്പോഴും ഇനിയും ജനങ്ങളെ സഹായിക്കേണ്ടതുണ്ടെന്നും ചെറുകിട പരമ്പരാഗത തൊഴില്‍ മേഖല വലിയ ബുദ്ധിമുട്ടിലാണെന്നും കെകെ ശൈലജ പറഞ്ഞു.

‘കൊവിഡ് പ്രതിസന്ധിയില്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സഹായം ചെയ്യുമ്പോഴും അവരെ ഇനിയും സഹായിക്കേണ്ടതുണ്ട് എന്നാണ് സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്. ചെറുകിട പരമ്പരാഗത തൊഴില്‍ മേഖല വലിയ ബുദ്ധിമുട്ടിലാണ്. രണ്ട് ലക്ഷത്തിലേറെ തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ലൈറ്റ് ആന്റ് സൗണ്ട് പ്രധാനപ്പെട്ട ഘടകമാണ്. ഈ മേഖലയിലെ തൊഴിലാളികള്‍ പട്ടിണിയിലാവുന്നു. സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകള്‍ നല്‍കുന്നത് കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലല്ലെങ്കിലും ബാങ്ക് ലോണുകള്‍, വിദ്യാഭ്യാസ ചെലവ് ഉള്‍പ്പെടെ നിര്‍വഹിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലാണ്. വാദ്ധ്യ, തെയ്യം കലാകാരന്മാര്‍ക്കും വരുമാനം ഇല്ല. സൈക്കിള്‍ വാടകക്ക് കൊടുക്കുന്ന ഷോപ്പുകള്‍ വരെ അടച്ചിടുന്നു. അവര്‍ക്ക് മറ്റുവരുമാനമില്ല. ക്ഷേമനിധിയില്‍ നിന്നും 1000 രൂപ നല്‍കിയെങ്കിലും അതുകൊണ്ട് മതിയാവില്ല.’ എന്നാണ് കെകെ ശൈലജ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവര്‍ക്ക് പലിശ രഹിത വായ്പ നല്‍കുകയും വിപണി ഒരുക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെ സര്‍ക്കാര്‍ ചെയ്യേണ്ടതുണ്ടെന്നും ശൈലജ വ്യക്തമാക്കി.എന്നാല്‍ ഗൗരവമായ പ്രശ്‌നമാണ് കെകെ ശൈലജ ഉയര്‍ത്തിയതെന്നും ഖാദി മേഖലയിലും കശുവണ്ടി, ബീഡി തൊഴിലാളി മേഖലയിലും സഹായം നല്‍കിയെന്ന് വ്യവസായ മന്ത്രി പി രാജീവ് മറുപടി നല്‍കി. വിവിധ പദ്ധതികള്‍ നടപ്പാക്കുകയാണെന്നും പി രാജീവ് പറഞ്ഞു.

Top