സ്കൂട്ടറിൽ കയറ്റി യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മായിത്തറ മാപ്പിളക്കുളത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അഭിഷേക് റോയി(22)യെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തതത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ 25ന് വൈകുന്നേരം സുഹൃത്തിന്റെ കല്യാണം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന മുന്‍ പരിചയമുണ്ടായിരുന്ന മണ്ണഞ്ചേരി സ്വദേശിനിയായ യുവതിയെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വ്യാജേന ഇയാളുടെ സ്‌കൂട്ടറില്‍ കയറ്റി വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതായാണ് പരാതി.

യുവതി എതിര്‍ത്തപ്പോള്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ തന്റെ സ്‌കൂട്ടര്‍ വെട്ടിച്ച് യുവതിയെ താഴെയിട്ട് യുവതിയുടെ ശരീരത്ത് പരുക്കുകള്‍ ഉണ്ടാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മോഹിത് പി.കെ യുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബിജു, അസി. സബ്ബ് ഇന്‍സ്‌പെക്ടര്‍ സിന്ധു, സിവില്‍ പോലീസ് ഓഫീസര്‍ ഷാനവാസ്, എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Top