കോട്ടയം: ചക്കിക്കൊത്ത ശങ്കരന്‍ എന്നു പറന്യുന്നപോലെ കോട്ടയത്തും സംഭവിച്ചു.ഒന്നിച്ചു മൊശ്ഷ്ടിച്ചു നടന്നു.ഒടുവില്‍ കൂട്ടുപ്രതി ജയിലിലായപ്പോള്‍ അയാളുടെ ഭാര്യെ കൂട്ടി നാടുവിട്ടു. കൂട്ടു പ്രതി ജയില്‍ മൊചിതനായപ്പോള്‍ ഭാര്യെ അടിച്ചുമാറ്റിയ സംഭവം അറിയുന്നത് !..ഒടുവില്‍ ഭാര്യയെ അടിച്ചുമാറ്റിയ വിരുതന്‍ പോലീസ് പിടിയിലായി.ഏഴു വര്‍ഷം മുങ്ങി നടന്നതിനുശേഷമാണ് നീറിക്കാട് കറ്റുവെട്ടി ചിലമ്പത്ത് ശ്രീജിഷ്(31) പോലീസ് പിടിയിലായത്.മോഷണത്തിലെ കൂട്ടുപ്രതി ജയിലിലായപ്പോള്‍ അയാളുടെ ഭാര്യയുമായി സ്ഥലം വിട്ടയാളാണ് ഇന്നലെ വടവാതൂര്‍ സ്വദേശിയായിരുന്നു ശ്രീജിഷിന്റെ മോഷണത്തിലെ സുഹൃത്ത്. ഇരുവരും ചേര്‍ന്നാണ് മോഷണം നടത്തിവന്നത്. ഒരിക്കല്‍ കൂട്ടുകാരന്‍ പിടിയിലായി. റിമാന്‍ഡില്‍ ജയിലിലായപ്പോള്‍ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ വീട്ടില്‍ ചെന്നു. കൂട്ടുകാരന്‍ ജയില്‍ മോചിതനായി വീട്ടിലെത്തിയപ്പോള്‍ ഭാര്യയുമായി ശ്രീജിഷ് മുങ്ങി. ഭാര്യയെ കാണാതായതിന് അന്ന് പോലീസില്‍ പരാതിയും നല്കിയിരുന്നു. അന്നു കൂട്ടുകാരന്റെ ഭാര്യയുമായി മുങ്ങിയ ശ്രീജിഷിനെ ഇന്നലെയാണ് പോലീസ് അറസറ്റ് ചെയ്തത.്
കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നാഗമ്പടത്ത് മൊബൈല്‍ഫോണും പണവും കവര്‍ന്ന കേസില്‍ രണ്ടംഗസംഘത്തില്‍പ്പെട്ട ശ്രീജിഷ് 2008ല്‍ ജാമ്യത്തിലിറങ്ങിയശേഷം മുങ്ങുകയായിരുന്നു. ഡിവൈഎസ്പി അജിതിന് ലഭിച്ച രഹസ്യസന്ദേശത്തെത്തുടര്‍ന്ന് എരുമേലിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ജാമ്യത്തിലിറങ്ങിയശേഷം പലസ്ഥലത്തും മാറിമാറി താമസിക്കുന്നതിനിടെയാണു പോലീസ് വലയിലായത്. മീനടത്തെ വീട്ടില്‍ പെയ്ന്റിംഗ്‌ജോലിക്കായി പോയ സമയത്ത് അഞ്ചുപവന്‍ കവര്‍ന്നത്, പൊന്‍കുന്നത്ത് ബൈക്ക്‌മോഷണം, അയര്‍ക്കുന്നത്തെ പള്ളിയില്‍ പുകപ്പുരയില്‍ റബര്‍ഷീറ്റ് മോഷണം, കോട്ടയം വെസ്റ്റ് സ്‌റ്റേഷനില്‍ പണം അപഹരിക്കല്‍ ഉള്‍പ്പെടെ 12ഓളം കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു.