സി.പി.എം സംസ്ഥാന നേതൃത്വത്തിന് കരുത്താകാന്‍ ജയചന്ദ്രന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ജില്ലയില്‍നിന്ന് നിയോഗം. സംസ്ഥാന സമിതിയിലെ പുതുമുഖമായ നിലവിലെ ജില്ല സെക്രട്ടറി സി.വി. വര്‍ഗീസും നിലവിലെ സംസ്ഥാന സമിതിയംഗം കെ.പി. മേരിയുമാണ് മറ്റ് രണ്ടുപേര്‍.
വെള്ളത്തൂവല്‍ കുന്നത്ത് കൃഷ്ണന്- ജാനകി ദമ്ബതികളുടെ മകനാണ് 70കാരനായ ജയചന്ദ്രന്. കെ.എസ്.വൈ.എഫിലൂടെയാണ് പൊതുരംഗത്തെത്തിയ ഇദ്ദേഹം 1970ല്‍ സി.പി.എം അംഗമായി. 1982ല്‍ ജില്ല കമ്മിറ്റിയംഗവും തുടര്‍ന്ന് ജില്ല സെക്രട്ടേറിയറ്റംഗവും.
1989- 95 കാലയളവില്‍ സി.ഐ.ടി.യു ജില്ല സെക്രട്ടറിയായിരുന്നു. 1995ലാണ് ആദ്യമായി ജില്ല സെക്രട്ടറി സ്ഥാനത്തെത്തുന്നത്. 2015ലെ മൂന്നാര്‍ സമ്മേളനത്തിലും 2018ലെ കട്ടപ്പന സമ്മേളനത്തിലും ജില്ല സെക്രട്ടറിയായി. 2001മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ നിയമസഭയില്‍ ഉടുമ്ബന്ചോലയുടെ പ്രതിനിധിയായി. സെറിഫെഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. നിലവില്‍ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും കേരള പ്ലാന്റേഷന് ലേബര്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റുമാണ്. കുഞ്ചിത്തണ്ണിയിലാണ് താമസം. ഭാര്യ: ശ്രീദേവി. മക്കള്‍: നീതു, അനന്തു. മരുമക്കള്‍: ഗിരീഷ്, നമിത.
കുടിയേറ്റ കര്‍ഷകത്തൊഴിലാളിയായ തങ്കമണി ചെള്ളക്കുഴിയില്‍ വര്‍ഗീസ്-ഏലിയാമ്മ ദമ്ബതികളുടെ മൂന്നാമത്തെ മകനാണ് സി.വി. എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന സി.വി. വര്‍ഗീസ്. കോട്ടയം ജില്ലയിലെ പെരുമ്ബനച്ചിയില്നിന്ന് കട്ടപ്പനയിലേക്ക് കുടിയേറി പിന്നീട് തങ്കമണിയില്‍ സ്ഥിരതാമസമാക്കിയതാണ് വര്‍ഗീസിന്റെ കുടുംബം.
1981ല്‍ തങ്കമണി ലോക്കല്‍ സെക്രട്ടറിയും 1984ല്‍ ഇടുക്കി ഏരിയ കമ്മിറ്റിയംഗവും 1997ല്‍ ഏരിയ സെക്രട്ടറിയുമായി. കര്ഷകപ്രക്ഷോഭങ്ങള് ഉള്‍പ്പെടെ സമരങ്ങളില്‍ നിരവധി തവണ പൊലീസ് മര്‍ദനം ഏറ്റുവാങ്ങി. ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ജിജിമോള്‍. മക്കള്‍: ജീവാമോള്‍, അമല്‍. മരുമകന്: സജിത്. കെ.പി. മേരി മൂന്നാം തവണയാണ് സംസ്ഥാന സമിതിയില്‍.