വിദേശവനിതകളെ എത്തിച്ച് പെണ്‍വാണിഭം; പിടിയിലായ വനിതകള്‍ക്ക് വിസയും മറ്റ് ഔദ്യോഗികരേഖകളുമില്ല

തിരുവന്തപുരം: വിദേശ വനിതകളെ മനുഷ്യക്കടത്തിലൂടെ തലസ്ഥാനത്ത് എത്തിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു.രണ്ട് മലയാളികളും രണ്ട് തായ്ലാന്‍ഡ് സ്വദേശിനികളുമാണ് പിടിയിലായത്. അണ്ടൂര്‍ക്കോണം പറമ്പിപ്പാലം ടി.എ. മന്‍സിലില്‍ ആസിഫ് (28), പോത്തന്‍കോട് കീഴ് തോന്നയ്ക്കല്‍ അഞ്ചു ഭവനില്‍ അദീഷ് കൃഷ്ണന്‍ (28) എന്നിവരും തായ്ലാന്‍ഡ് സ്വദേശിനികളായ സിരിലക്ക് (42), സുകന്യ (29) എന്നിവരുമാണ് അറസ്റ്റിലായത്.

കുളത്തൂര്‍ കട്ടേല ഭാഗത്തുള്ള വാടകക്കെട്ടിടം എടുത്തായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. വിദേശ വനിതകളെ ഉള്‍പ്പെടെ എത്തിച്ച് പെണ്‍വാണിഭം നടത്തുന്നതായി തുമ്പ പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ കൃത്യമായ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിടിയിലായ തായ്ലാന്‍ഡ് സ്വദേശിനികള്‍ക്ക് രാജ്യത്ത് തങ്ങാന്‍ ആവശ്യമായ വിസയോ മറ്റ് ഔദ്യോഗിക രേഖകളോ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, പിടിയിലായ മറ്റൊരു യുവതിയെ മതിയായ രേഖകള്‍ ഉള്ളതിനാല്‍ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. ഇവരെ നിയമവിരുദ്ധമായി താമസിപ്പിച്ചാണ് സംഘം അനാശാസ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്.

 

Top