ബോളിവുഡ് സുന്ദരി കരീന കപൂര്‍ എവിടെയാണെന്നായിരുന്നു മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. വിവാഹശേഷം കരീന മാധ്യമങ്ങളില്‍ പോലും മുഖം കൊടുക്കാറില്ല. ഇപ്പോള്‍ കരീന വിശ്രമത്തിലാണെന്നാണ് റിപ്പോള്‍. വിശ്രമത്തിനായി കരീന ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാനൊപ്പം വിദേശത്താണത്രേ.
വിശേഷം ഇതുമാത്രമല്ല, കാരീനയെ നിറവയറോടെ കണ്ടുവെന്നും പറയുന്നു. മൂന്നു മാസം കരീന ഗര്‍ഭിണിയാണെന്നാണ് പ്രമുഖമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കരീന കപൂര്‍ ഖാനും സെയ്ഫ് അലി ഖാനും അവരുടെ ആദ്യത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു. എന്നാല്‍, ഈ വാര്‍ത്ത കരീന നിഷേധിക്കുകയാണ് ചെയ്തത്.
ഇരുവരും ലണ്ടനില്‍ അവധിക്കാലാഘോഷത്തിലാണ്. ആഡംബരമില്ലാതെ ആള്‍ക്കൂട്ടത്തിനിടയിലൊരാളായാണ് താരങ്ങള്‍ ലണ്ടന്‍ ജീവിതം ആഘോഷിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഗര്‍ഭിണിയായ കരീനയുടെ വിശ്രമത്തിന് വേണ്ടിയാണ് ഇരുവരും ലണ്ടനിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.