ന്യൂഡൽഹി :കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ നട്‌വര്‍ സിങ്.പാർട്ടിയുടെ നിലവിലെ സാഹചര്യം ഒട്ടും നല്ലതല്ലെന്നും ഇതിനെല്ലാം കാരണം മൂന്ന് വ്യക്തികളാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ ഒരു പദവിയും വഹിക്കാത്ത സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന രാഹുൽ ഗാന്ധിയാണ് അതിൽ ഒരാളെന്നും നട്‌വർ സിംഗ് കൂട്ടിച്ചേർത്തു.
പഞ്ചാബ് ഉള്‍പ്പടേയുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് നേതൃത്വത്തിന്‍റെ പ്രവര്‍ത്തനരീതിയെ വിമര്‍ശിച്ച് അദ്ദേഹം രംഗത്ത് എത്തിയത്. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ രീതി ഒട്ടും അഭികാമ്യമല്ല. മൂന്ന് നേതാക്കളാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. പാര്‍ട്ടിയില്‍ ഒരു പദവിയും ഇല്ലെങ്കിലും സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്ന രാഹുല്‍ ഗാന്ധിയാണ് അതിലൊരാള്‍ എന്നും നട്‌വര്‍ സിങ് തുറന്നടിക്കുന്നു. എന്നാല്‍ മറ്റ് രണ്ട് നേതാക്കള്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടികളിൽ ഒന്നായിരുന്ന കോൺഗ്രസിന്റെ അവസ്ഥ ഇന്ന് പരിതാപകരമാണ്. കോൺഗ്രസിൽ മാറ്റം കൊണ്ടുവരാൻ അനുവദിക്കാത്തത് മൂന്ന് ഗാന്ധിമാരാണ്. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ പരോക്ഷമായി വിമർശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സോണിയ ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് 25 വർഷത്തെ കോൺഗ്രസ് രാഷ്‌ട്രീയത്തിന് വിരാമമിട്ടുകൊണ്ട് നട്‌വർ സിംഗ് പാർട്ടി വിട്ടത്.
പാർട്ടി ഭൂരിപക്ഷത്തോടെ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബിൽ പാർട്ടി നേതൃത്വം വലിയ പ്രതിസന്ധി നേരിടുകയും ഛത്തീസ്ഗഡില്‍ നിന്നും അഭിപ്രായവ്യത്യാസത്തിന്റെ സൂചനകള്‍ പരസ്യമായ സാഹചര്യത്തിലാണ് നട്‌വർ സിംഗ് രാഹുൽ ഗാന്ധിയെ പരസ്യമായി വിമർശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. പഞ്ചാബിലെ പ്രശ്നങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തിയത് രാഹുല്‍ ഗാന്ധിയായിരുന്നു. രാജസ്ഥാനിലും സമാനമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവിടെ ഇപ്പോള്‍ ഒരുവിധം അടങ്ങിയിട്ടുണ്ട്.
പാർട്ടിയില്‍ മാറ്റം സംഭവിക്കാന്‍ മൂന്ന് ഗാന്ധിമാർ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ സോണിയ ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു നട്‌വര്‍ സിങ് പാര്‍ട്ടി വിട്ടത്. 25 വര്‍ഷത്തോളം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം വിദേശകാര്യമന്ത്രിയുടേത് ഉള്‍പ്പടേയുള്ള പദവികളും വഹിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിങ്, നട്‌വര്‍ സിങിന്റെ ഭാര്യാ സഹോദരന്‍ കൂടിയാണ്. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയതില്‍ കടുത്ത അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു. ആത്മാഭിമാനമുള്ള ഏതൊരു വ്യക്തിയും അത്തരമൊരു സാഹചര്യത്തില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രി പദവി രാജിവെച്ചത്.
വളരെ മോശമായ ഒരു സാഹചര്യത്തിലൂടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കടന്ന് പോവുന്നത്. അമരീന്ദര്‍ സിങ് പാര്‍ട്ടി വിടുമോയെന്ന കാര്യ ഇപ്പോള്‍ എനിക്ക് പറയാന്‍ കഴിയില്ല. അമരീന്ദര്‍ സിങ് പാര്‍ട്ടിയില്‍ ചേരുന്ന സമയത്തെ കോണ്‍ഗ്രസല്ല ഇപ്പോഴത്തെ കോണ്‍ഗ്രസ്. ഒരു കാലത്ത് കോണ്‍ഗ്രസ് ലോകത്തെ തന്നെ ഏറ്റഴും വലിയ ജനാധിപത്യ പാര്‍ട്ടിയായിരുന്നു എന്നാല്‍ നിലവിലെ സാഹചര്യം തീര്‍ത്തും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവായ കപിൽ സിബലും നട്‌വർ സിംഗിനെപ്പോലെ സമാനമായ ആശങ്കകൾ പ്രകടിപ്പിക്കുകയും പാർട്ടിയെ നയിക്കാന്‍ ഒരു നേതാവില്ലെന്ന് പരസ്യമായി ആരോപിക്കുകയും ചെയ്തിരുന്നു. പഞ്ചാബിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലായിരുന്നു പാര്‍ട്ടി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കപില്‍ സിബല്‍ രംഗത്ത് എത്തിയത്.
കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി. പ്രസിഡന്റ് ഇല്ലാതെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. അതുകൊണ്ട് തന്നെ ആരാണ് പാര്‍ട്ടിയില്‍ തീരുമാനം എടുക്കുന്നത് ആര്‍ക്കും അറിയില്ല. തങ്ങള്‍ ഗ്രൂപ്പ് 23 ആണെന്നും അല്ലാതെ ‘ജി ഹുസൂര്‍-23’ (ശരി അങ്ങുന്നേ) അല്ല. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്. ഇത് ഐഎസ്‌ഐക്കും പാകിസ്ഥാനും നേട്ടമാണ്. പഞ്ചാബിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കണമെന്നും കപില്‍ സിബല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കപില്‍ സിബലിന്റെ വീടിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്ത അദ്ദേഹത്തിന്റെ കാര്‍ അടിച്ച് തകര്‍ത്തിരുന്നു.
പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിൽ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ് കോൺഗ്രസ് കടന്നുപോകുന്നത്. അമരീന്ദർ സിംഗ് പാർട്ടി വിടുമോ എന്ന കാര്യം തനിക്ക് അറിയില്ല. എന്നാൽ അമരീന്ദർ സിംഗ് പാർട്ടിയിൽ ചേരുമ്പോൾ ഉണ്ടായിരുന്ന കോൺഗ്രസ് അല്ല ഇപ്പോൾ ഉള്ളത്.രാഹുൽ ഗാന്ധി 2002 മുതൽ കോൺഗ്രസിൽ ഉണ്ട്. അന്ന് മുതൽ എംപിയായിരുന്നു. അദ്ദേഹത്തിന് ഇപ്പോൾ 50 വയസായി. രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി കുറച്ച് ചെറുപ്പമാണ്. എന്നാൽ അവർ രണ്ട് പേരും യുവ നേതാക്കൾ അല്ലെന്നും ചെറുപ്പക്കാരായ പ്രവർത്തകരെയാണ് പാർട്ടിക്ക് ആവശ്യമെന്നും നട്‌വർ സിംഗ് കൂട്ടിച്ചേർത്തു.