പരാജിതനായി ഒളിച്ചോടിയ രാഹുൽ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലേക്ക്!!?

ന്യൂഡൽഹി :കോൺഗ്രസിൽ നിന്നും പരാജിതനായി ഒളിച്ചോടിയ നേതാവിനെ തന്നെ തിരികെ വിളിക്കാൻ കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് അദ്ധ്യക്ഷപദത്തേക്ക് രാഹുൽ ഗാന്ധി വീണ്ടും വരണമെന്ന ആവശ്യം ശക്തമാകുന്നു. ഡൽഹിയിൽ പാർട്ടിക്കേറ്റ കനത്ത പപരാജയത്തിന് പിന്നാലെയാണ് നേതാക്കൾ ആവശ്യവുമായി രംഗത്ത് വന്നത്.സോണിയ ഗാന്ധിയുടെ അനാരോഗ്യവും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് മുൻനിര നേതാക്കൾ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് ദീക്ഷിതാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്.

സംഘടനാ തിരഞ്ഞെടുപ്പിലൂടെ അദ്ധ്യക്ഷനെ കണ്ടെത്താൻ പ്രവർത്തക സമിതി നടപടി എടുക്കണമെന്ന് ശശി തരൂർ എം.പിയും ആവശ്യപ്പെട്ടു.രാഹുൽ അദ്ധ്യക്ഷ പദത്തിലെത്തുകയാണെങ്കിൽ പൂർണ പുനഃസംഘടന ഉണ്ടാകും. പ്ലീനറി സമ്മേളനം ഏപ്രിൽ രണ്ടാം വാരത്തിൽ ഉണ്ടായേക്കും. എന്നാൽ പ്രസിഡന്റായി രാഹുൽ വരണമെന്ന ആവശ്യം ശക്തമാണെങ്കിലും ഏകഭിപ്രായത്തിലെത്തിയിട്ടില്ല. അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിൽ സോണിയ ഗാന്ധി തന്നെ അദ്ധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കും എന്നും റിപ്പോർട്ടുകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top