ആലപ്പുഴ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ഭരണം പിടിച്ച് ബിജെപി. ബിജെപി സ്ഥാനാർത്ഥി ബിന്ദു പ്രദീപ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ചെന്നിത്തല പഞ്ചായത്തിൽ ആദ്യമായാണ് ബിജെപിയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയായിരുന്നു.ഇന്നാണ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ രണ്ട് തവണയും കോൺഗ്രസ് സിപിഎം കൂട്ടുകെട്ടിൽ സിപിഎം സ്ഥാനാർത്ഥി വിജയിച്ചിരുന്നു. തുടർന്ന് ഇത്തവണ പാർട്ടി നിർദ്ദേശപ്രകാരം വിജയമ്മ ഫിലേന്ദ്രൻ രാജിവെയ്ക്കുകയായിരുന്നു.
ആറ് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല. സ്വതന്ത്ര അംഗം ബിജെപിയെ പിന്തുണയ്ക്കുകയും, ഒരു എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി പോകുകയും ചെയ്തത് ബിജെപിയുടെ വിജയത്തിന് കാരണമായി. നാലു മാസത്തിനിടെ് മൂന്നാം തവണയാണ് ഇവിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപിയിലെ ബിന്ദു പ്രദീപാണ് പുതിയ് പ്രസിഡന്റ്. സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. ബിജെപിക്ക് ഏഴും സിപിഎമ്മിന് നാലും വോട്ട് ലഭിച്ചു. ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല, സ്വതന്ത്ര അംഗം ബിജെപിയെ പിന്തുണക്കുകയായിരുന്നു. ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി.
ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് മൂന്നാം തവണയാണ് തൃപ്പെരുന്തറ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് പിന്തുണയില്‍ രണ്ടു തവണ സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ ജയിച്ചെങ്കിലും പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. ബിജെപി അധികാരത്തിലേറുന്നത് ഒഴിവാക്കാനായിരുന്നു കോണ്‍ഗ്രസ് എല്‍ഡിഎഫിനെ പിന്തുണച്ചിരുന്നത്.
എന്നാല്‍ മൂന്നാം തവണ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ ബിജെപിക്ക് ജയിക്കാനായി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും എന്‍ഡിഎക്കും ഇവിടെ ആറ് സീറ്റ് വീതവും എല്‍ഡിഎഫിന് അഞ്ചു സീറ്റുകളുമാണ് ലഭിച്ചത്. പട്ടിജാതി വനിത സംവരണ മണ്ഡലമായതിനാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യുഡിഎഫിന് അംഗങ്ങളില്ല. കഴിഞ്ഞ തവണ പഞ്ചായത്ത് എല്‍ഡിഎഫാണ് ഭരിച്ചിരുന്നത്.