കൊല്ലം: രാഷ്ട്രീയ പാര്‍ട്ടി വിഷയത്തില്‍ വെള്ളാപ്പള്ളി നടേശനെ തിരുത്തി തുഷാര്‍ വെള്ളാപ്പള്ളി. ഇടതുവലതു മുന്നണികളുമായി രഹസ്യമായോ പരസ്യമായോ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു മുന്നണികളുമായും ചര്‍ച്ച നടത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാത്രമല്ല അവസരവാദ രാഷ്ട്രീയമാണ് ഭാരതീയ ധര്‍മ ജന സേവ പാര്‍ട്ടി (ബി.ഡി.ജെ.എസ്)യുടെതെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.
ഈ രണ്ട് കാര്യങ്ങളെയാണ് തുഷാര്‍ ഇപ്പോള്‍ തള്ളിയത്. ആദര്‍ശം വിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബി.ഡി.ജെ.എസ്. തയ്യാറെല്ലെന്ന് തുഷാര്‍ പറഞ്ഞു. ബിജെപിയുമായി ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ആര്‍ക്കും ഒരു മുന്നണിയുടെ ഭാഗമാകുമെന്ന ഉറപ്പും ബി.ഡി.ജെ.എസ്. നല്‍കിയിട്ടില്ല. പാര്‍ലമെന്ററി വ്യാമോഹം ഇപ്പോഴില്ല. പാര്‍ട്ടി വളര്‍ത്തുകയാണ് ലക്ഷ്യം.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ച് ശതമാനം സീറ്റില്‍ മല്‍സരിക്കാന്‍ സാധ്യതയുണ്ട്. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പാര്‍ട്ടിയില്‍ ഇടപെടാറില്ല. താന്‍ ഇപ്പോഴും ബി.ഡി.ജെ.എസിന്റെ അധ്യക്ഷനാണെന്ന് തുഷാര്‍ പറഞ്ഞു. സമത്വ മുന്നേറ്റ യാത്ര നടക്കുന്നതിനിടെ പാര്‍ട്ടിയുടെ രജിസ്‌ട്രേഷനുവേണ്ടിയാണ് പത്രപരസ്യം നല്‍കിയത്. ഈ സമയം പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കിയത് സുഭാഷ് വാസുമാണ്. അതിനാലാണ് അദ്ദേഹത്തിന്റെ പേര്‍ പത്രപരസ്യത്തില്‍ വന്നതെന്ന് തുഷാര്‍ വ്യക്തമാക്കി.
പാര്‍ട്ടി ചിഹ്നം ലഭിക്കുന്നതിനായി അഞ്ചുശതമാനം സീറ്റുകളില്‍ മത്സരിക്കേണ്ടതായി വരും. ബിജെപിയോട് കേന്ദ്രമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും, മന്ത്രിയോ, എംഎല്‍എയോ ആകുവാന്‍ പോലും താനില്ലെന്നും തുഷാര്‍ വിശദമാക്കി. പാര്‍ലമെന്ററി മോഹങ്ങളല്ല,ഇപ്പോള്‍ പാര്‍ട്ടി വളര്‍ത്തുക എന്ന മോഹമാണ് തങ്ങള്‍ക്കുള്ളതെന്നും തുഷാര്‍