
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം ചരമ വാര്‍ഷിക ദിനത്തില്‍ പിതാവിനൊപ്പം അവസാനം എടുത്ത ചിത്രം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി.രാജീവ് ഗാന്ധി പ്രിയങ്കഗാന്ധിയുടെ തോളില്‍ കൈ ചേര്‍ത്തു നില്‍ക്കുന്ന ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രിയങ്ക പങ്കുവെച്ചത്. അന്ന് പത്തൊമ്പുവയസ്സുകാരിയാണ് പ്രിയങ്ക.’‘നിങ്ങളോട് ദയ കാണിക്കാത്തവരോട് ദയ കാണിക്കാന്‍, ജീവിതം എത്രത്തോളം അന്യായമാണെന്ന് നിങ്ങള്‍ സങ്കല്‍പ്പിച്ചാലും ജീവന്‍ ന്യായമാണെന്ന് അറിയാന്‍, ആകാശം എത്ര ഇരുണ്ടതായാലും കൊടുങ്കാറ്റ് പേടിപ്പിക്കുന്നതായാലും മുന്നോട്ട് നടക്കാന്‍, ശക്തമായ ഒരു ഹൃദയത്തെ പരിപോഷിപ്പിക്കാന്‍ എത്ര ദുഃഖങ്ങളുണ്ടെങ്കിലും അതില്‍ സ്‌നേഹം നിറയ്ക്കാന്‍… ഇവയാണ് എന്റെ അച്ഛന്റെ ജീവിതത്തില്‍ നിന്നുള്ള സമ്മാനങ്ങള്‍,’ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.നേരത്തെ രാജ്യസ്‌നേഹിയായ പിതാവിന്റെ മകനായതില്‍ അഭിമാനിക്കുന്നുവെന്നും രാഹുലും പ്രതികരിച്ചിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
‘ അദ്ദേഹം ഒരു അത്ഭുതകരനായ ഒരു അച്ഛനായിരുന്നു. കരുണയുള്ളവനും ദയയുള്ളവനും. എനിക്കദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹം വിസ്മയകരമായ ഓര്‍മ്മകളില്‍ എന്റെ ഹൃദയത്തില്‍ ജീവിക്കും,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഇന്ദിരാഗാന്ധിയുടെ മരണശേഷം 40-ാം വയസില്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി 1991-ല്‍ തമിഴ്‌നാട്ടില്‍ വെച്ച് കൊല്ലപ്പെടുന്നത്. അതേസമയം, രാജീവ് ഗാന്ധിയുടെ ചരമദിനത്തില്‍ പ്രവര്‍ത്തകരോട് വേറിട്ട അഭ്യര്‍ത്ഥനയുമായി നേതൃത്വം രംഗത്തുവന്നു. രാജീവ്ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ പരസ്യപ്രചരണത്തിനായി പണം ചെലവഴിക്കാതെ ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ ദിവസക്കൂലി തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം രാജ്യമെമ്പാടുമുള്ള പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചത്.
രാജീവ്ഗാന്ധി എന്നും പാവപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് ആഗ്രഹിച്ചതും അതിനായാണ് പരിശ്രമിച്ചതും. കൊറോണ പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് രാജീവ്ഗാന്ധി ചരമദിനത്തില്‍ പരസ്യങ്ങളൊന്നും വേണ്ട എന്നാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. പ്രവര്‍ത്തകരും അതിനോട് സഹകരിക്കണം. ശരിയായ ദിശയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്താന്‍ ഇതുവരെ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. അത് തുടരണമെന്ന് ട്വിറ്ററിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പുറയുന്നു.