പാറ്റ്‌ന: വിവാഹം കഴിഞ്ഞെത്തിയ വീട്ടില്‍ ഒരു ശൗചാലയം പോലും ഇല്ലെന്ന് പറഞ്ഞ നവവധു വീടുവിട്ടു പോയി. ശൗചാലയം വേണമെന്നാവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് പറ്റില്ലെന്നു പറയുകയായിരുന്നു. ഭര്‍ത്താവ് ശൗചാലയം നിര്‍മ്മിച്ചു തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഭര്‍ത്തൃവീടുപേക്ഷിച്ച് യുവതി പോയത്.
പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്നുള്ള അര്‍ച്ച ഗൗതം എന്ന യുവതിയാണു ഭര്‍ത്താവ് ബബ്ലു കുമാറിനെ ഉപേക്ഷിച്ചത്. തുടര്‍ച്ചായി താന്‍ ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവു തന്റെ ആവശ്യം നടത്തി തന്നില്ല എന്ന് ഇവര്‍ പറയുന്നു.
തുറസായ സ്ഥലത്തു മലമൂത്ര വിസര്‍ജനം നടത്തുന്നതിനു താന്‍ നിര്‍ബന്ധിതയാകുകയാണ്. ഇതു പറഞ്ഞ് സ്ഥലം ഉടമ പല തവണ തന്നെ അപമാനിച്ചു എന്നും യുവതി പറഞ്ഞു. ശൗചാലയം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിന്റെ വീട്ടുകാരോട് പറയു എന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. അപമാനം സഹിച്ചുള്ള ജീവിതം മടുത്തു എന്നും അതുകൊണ്ട് താന്‍ ബന്ധം ഉപേക്ഷിക്കുന്നു എന്നും അര്‍ച്ചന പറഞ്ഞു.