വിവാഹിതനൊപ്പം നടി ഒളിച്ചോടിയെന്ന് പരാതിയുമായി അമ്മ;നടിയും അമ്മയും സ്റ്റേഷനില്‍ പൂരത്തല്ല്”

വിവാഹിതനൊപ്പം നടി ഒളിച്ചോടിയെന്ന് കേസും ഒടുവില്‍ കണ്ടെത്തിയപ്പോള്‍ പോലീസ് സ്റ്റേഷനില്‍ പൂരത്തല്ലും .അരങ്ങെറിയത് കേരളത്തില്‍ അല്ലെന്നുമാത്രം.സ്റ്റുഡന്റ് എന്നചിത്രത്തിലൂടെ ശ്രദ്ധേയായ തെലുങ്ക് നടി സ്വാതി റെഡ്ഡിയും അമ്മയുമാണ് കഥയിലെ പ്രധാനകഥാപാത്രങ്ങള്‍. സിനിമയെ വെല്ലുന്ന കഥയാണ് സ്റ്റേഷനില്‍ അരങ്ങേറിയതും.
രാവിലെ കാണാതായ മകള്‍ വൈകിട്ടായപ്പോഴേക്കും തിരിച്ചെത്തി. എവിടെപ്പോയെന്ന് തിരക്കിയപ്പോള്‍ പണം ചോദിച്ചുള്ള അമ്മയുടെ ശല്യം സഹിക്കവയ്യാതെ വീടു വിട്ടിറങ്ങിപോയെന്നാണ് നടി ബോധിപ്പിച്ചത്. പിന്നെ പൊലീസ് സ്റ്റേഷനില്‍ നടന്നത് കൂട്ടത്തല്ല്.
വീട്ടില്‍ നിന്ന് പൊന്നും പണവുമായി നടി കാമുകനൊപ്പം ഒളിച്ചോടി എന്ന പരാതിയുമായാണ് അമ്മ പൊലീസിനെ സമീപിച്ചത്. ബജ്ര ഹില്‍സിലെ നാഗേന്ദ്ര പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച അമ്മയെയും മകളെയും വിളിച്ചു വരുത്തി. വിവാഹിതനും കുട്ടികളുടെ അച്ഛനുമായ ശ്രീനിവാസ് റെഡ്ഡി എന്ന ആള്‍ക്കൊപ്പം മകള്‍ ഒളിച്ചോടി എന്നാണ് അമ്മയുടെ പരാതി. മാത്രമല്ല പോകുമ്പോള്‍ മകള്‍ വീട്ടിലിരുന്ന ആഭരണങ്ങളും പണവും എടുത്തു എന്നും അമ്മ പരാതിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ അമ്മ പറഞ്ഞത് പച്ചക്കള്ളമാണെന്നും തങ്ങള്‍ക്കിടയിലുള്ള പ്രശ്‌നം പണമാണെന്നും നടി പറയുന്നു. തന്റെ പ്രശസ്തിയിലൂടെ വരുന്ന പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് അമ്മ ഇത്തരത്തിലുള്ള കള്ളക്കേസുകള്‍ ഉണ്ടാക്കുന്നതെന്ന് നടി ആരോപിച്ചു. താന്‍ ഒറ്റയ്ക്ക് താമസിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇത്തരം പ്രശ്‌നങ്ങള്‍ അമ്മ ഉണ്ടാക്കുന്നതെന്നും നടി പറഞ്ഞു.തെലുങ്ക് നടിയായ സ്വാതി റെഡിയെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. മകളെ കാണാനില്ലെന്ന് പറഞ്ഞ് നടിയുടെ അമ്മ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തന്റെ മകള്‍ ഒരു വിവാഹിതനൊപ്പം ഒളിച്ചോടിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top