റഷ്യയിലെ റോഡുകളില്‍ വണ്ടികള്‍ക്ക് പോകുന്നതിന് ഒരു ലക്ഷ്യവുമില്ലേയെന്ന് ചോദിച്ചു പോകും. അമിതവേഗത്തില്‍ ചീറിപ്പായുന്ന വാഹനങ്ങളെ കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. എന്നും ഓരോ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനൊരു പരിഹാരമാകുമോയെന്ന് നോക്കാന്‍ പെണ്‍കുട്ടികള്‍ കാണിച്ച പണി എന്താണെന്നോ? മേല്‍വസ്ത്രം പോലും ഇടാതെ റോഡില്‍ നിരന്നു നില്‍ക്കുകയായിരുന്നു.
റഷ്യയിലെ നിഷ്നി നൊവ്ഗൊറോഡിലാണ് ഇങ്ങനെയൊരു കാഴ്ച കണ്ടത്. പ്രദേശത്തെ സെവെര്‍നി ഗ്രാമത്തിലെ റോഡുകളില്‍ സ്പീഡ് ലിമിറ്റ് ബോര്‍ഡുകളുമായി അവര്‍ യുവതികളെ നിയോഗിച്ചു. റോഡ് സുരക്ഷാ പ്രചാരണത്തിന്റെ ഭാഗമായി അവ്റ്റോഡ്രിഷേനിയ എന്ന സംഘടനയാണ് ഇത്തരത്തില്‍ പുതിയ പരീക്ഷണത്തിന് തുനിഞ്ഞത്. ഏതായാലും സംഗതി വന്‍ വിജയമായി. ചീറിപ്പായുന്ന ഡ്രൈവര്‍മാര്‍ ഇവരെ കണ്ടതോടെ പതുക്കെ ആക്സിലേറ്ററില്‍നിന്ന് കാലെടുത്തു. സുന്ദരികളായ യുവതികളെ കാണാന്‍ വണ്ടിയുടെ സ്പീഡ് കുറച്ചു. ഫലമോ, മേഖലയില്‍ അപകടങ്ങള്‍ ഗണ്യമായി കുറഞ്ഞു.
റഷ്യയിലെ റോഡുകളില്‍ അപകടങ്ങളില്‍ വര്‍ഷം തോറും 30,000 പേരാണ് മരിക്കുന്നത്. ഈ മരണ സംഖ്യ കുറയ്ക്കാന്‍ ഇത്തരത്തിലുള്ള എന്തെങ്കിലും പരീക്ഷണം അടിന്തിരമായി നടപ്പാക്കണമെന്ന തീരുമാനത്തിലാണ് അധികൃതര്‍. സുന്ദരികളെ കണ്ട് സ്പീഡ് കുറയ്ക്കുന്ന ഡ്രൈവര്‍മാരുടെ കണ്ണുതെറ്റി എന്തെങ്കിലും അപകടമുണ്ടായതായി റിപ്പോര്‍ട്ടില്ല.
ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും ഇതൊരു കാഴ്ചവിരുന്നായി. പലരും വാഹനങ്ങള്‍ ഉപേക്ഷിച്ച് നടക്കാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. വാഹനങ്ങള്‍ പലയിടത്തും നിര്‍ത്താന്‍ തുടങ്ങിയതോടെ പ്രായം ചെന്ന ആളുകള്‍ക്ക് ധൈര്യമായി റോഡ് ക്രോസ് ചെയ്യാവുന്ന സ്ഥിതിയായെന്ന് മുതിര്‍ന്ന ഒരു സ്ത്രീ പറഞ്ഞു.
ദേശീയ പാതപോലുള്ള വലിയ റോഡുകളില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഗ്രാമങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വേഗം കുറയ്ക്കാറില്ല. അതായിരുന്നു സെവെര്‍നിയിലെ വലിയ ഭീഷണി. എന്നാല്‍, സ്പീഡ് ലിമിറ്റ് ബോര്‍ഡുമായി നില്‍ക്കുന്ന യുവതികളെ കാണാന്‍ വേണ്ടി പലരും വാഹനങ്ങള്‍ മെല്ലെയാക്കിയതോടെ സെവെര്‍നിയിലെ റോഡുകള്‍ കുരുതിക്കളമാകുന്ന രീതിക്കും മാറ്റം വന്നു.