നല്ല കാര്യം ചെയ്താല്‍ പോലും അത് പ്രൊമോഷന്‍ ആണെന്ന് പറയുന്നത് പലപ്പോഴും വിഷമുമുണ്ടാക്കിയിട്ടുണ്ടെന്ന് നടന്‍ ടൊവീനോ തോമസ്. സിനിമയിലഭിനയിക്കുന്നത് കൊണ്ട് മനുഷ്യത്വവും സഹജീവികളോടുള്ള സ്‌നേഹവും ഇല്ലാതാകുന്നില്ല. സിനിമാ നടനും മാധ്യമപ്രവര്‍ത്തകനുമൊക്കെയാകുന്നതിന് മുന്‍പ് നമ്മളെല്ലാവരും ഒരു സാധാരണ വ്യക്തിയാണ്.
ആ നിലയില്‍ അത്തരം സന്ദര്‍ഭങ്ങള്‍ വിഷമിപ്പിച്ചിട്ടുണ്ടെന്നും അഭിമുഖത്തില്‍ ടൊവീനോ പറഞ്ഞു. ഒരു സിനിമാ നടന്റെ ജീവിതത്തില്‍ എന്തെങ്കിലും ദുരന്തം സംഭവിച്ചാല്‍ അത് വാര്‍ത്തയാണ്. പക്ഷേ സിനിമയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും വാര്‍ത്തയാകുമ്പോള്‍ അതൊേെക്ക സിനിമയില്‍ മാത്രം നടക്കുന്ന കാര്യമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. എല്ലായിടത്തും നടക്കുന്ന കാര്യങ്ങള്‍ സിനിമയിലും നടക്കുന്നുണ്ട്.
പക്ഷേ സിനിമയില്‍ നടക്കുമ്പോള്‍ ആര്‍ക്കും എന്തും പറയാമെന്ന സ്ഥിതിയാണെന്നും തെളിവുകളില്ലാതെ ആക്രമിക്കുമെന്നും ടൊവീനോ കൂട്ടിച്ചേര്‍ത്തു. സിനിമയിലെന്നല്ല ഏത് മേഖലയില്‍ ജോലി ചെയ്യുന്നവരായാലും സ്ത്രീകള്‍ക്ക് സുരക്ഷിതമായ ജോലിസ്ഥലം ഒരുക്കേണ്ടതായിട്ടുണ്ട്. പക്ഷേ മീടു പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കാമ്പയിനുകള്‍ക്ക് ചെറിയ അപകടം കൂടിയുണ്ട്. അതിന് തെളിവാവശ്യമില്ല. പക്ഷേ ചില കേസുകള്‍ കോടതിയിലെത്തുമ്പോള്‍ ശരിക്കും കുറ്റക്കാരനല്ല എന്നു തെളിഞ്ഞാല്‍ അയാള്‍ക്കുണ്ടായ നഷ്ടം മാറ്റാന്‍ കഴിയില്ലെന്നും ടൊവീനോ കൂട്ടിച്ചേര്‍ത്തു.