സെന്‍കുമാര്‍ വിധി മറികടക്കാന്‍ സര്‍ക്കാര്‍ തലപുകഞ്ഞ് ..ഇനിയും പ്രഹരം കിട്ടുമോ ?

സെന്‍കുമാറിന്റേത് പോരാട്ടത്തിന്റെ വിജയം.തോറ്റുപോയത് ടിപി കേസിലെ ഇടപെടലുകള്‍ക്ക് പ്രതികാരവുമായിറങ്ങിയ സിപിഎം പാര്‍ട്ടിയും മുഖ്യമന്ത്രിയും .എന്നാല്‍ സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയാക്കാതിരിക്കാനുള്ള കുതന്ത്രങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാന്‍ നിയമമില്ല എന്ന ന്യായം ചൂണ്ടി കാണിച്ചാണ് വിധിയെ മറികടക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.ഡി ജി പി സ്ഥാനത്തേക്ക് സെന്‍കുമാര്‍ തിരികെ വരുമ്പോള്‍ പിണറായി വിജയന്‍ ഇനി എങ്ങനെ അദ്ദേഹത്തിന്റെ മുഖത്ത് നോക്കും എന്നതാണ് പ്രധാന പ്രശ്‌നം. മുഖ്യമന്ത്രിക്ക് ക്രമസമാധാന ചുമതലയുള്ള ഡി ജി പി യെ വിളിക്കാതിരിക്കാനാവുമോ? ഇന്നലെ വരെ ഡിജിപിയായിരുന്ന ലോകനാഥ് ബഹ്‌റയുടെ അവസ്ഥ എന്താവും.

പിണറായി സര്‍ക്കാര്‍ ഇങ്ങനെയൊരു പ്രതിസന്ധിയിലാകുമെന്ന് സ്വപ്‌നേപി കരുതിയിരിക്കില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയാകെ താളം തെറ്റിച്ചിരിക്കുകയാണ് കോടതി വിധി.സെന്‍കുമാറിനെ മാറ്റിയത് പിണറായി നേരിട്ടാണ്. അത്‌കൊണ്ടു തന്നെ പിണറായിക്കാണ് ഏറ്റവും വലിയ നാണക്കേട്.പിണറായി അധികാരമേറ്റ് ആറാമത്തെ ദിവസമാണ് സെന്‍കുമാറിനെ മാറ്റിയത്.സെന്‍കുമാറിന്റെ കോടതി വിധിയില്‍ നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് പിണറായി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം സെന്‍കുമാറിന് അനുകൂലമായ വിധി ഉടന്‍ നടപ്പിലാക്കണമെന്ന് വി എസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു. അച്ചുതാനന്ദനും സെന്‍കുമാറും തമ്മിലുള്ള ബന്ധം ദൃഢതരമാണ്. അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ സെന്‍കുമാര്‍ കെ.എസ്.ആര്‍.റ്റി.സിയുടെ മേധാവിയായിരുന്നു. സെന്‍കുമാറാണ് കെ എസ് ആര്‍ റ്റി സി ലാഭകരമാക്കിയത്.സര്‍ക്കാരിന് തുടരെ പ്രഹരവുണ്ടായി കൊണ്ടിരിക്കുന്ന സമയത്താണ് സെന്‍കുമാര്‍ കേസും വന്നത്. കോടതി വിധിയെ എങ്ങനെ പ്രതിരോധിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍. സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് തിരികെ കൊണ്ടു വന്നാല്‍ സര്‍ക്കാരിന് അതില്‍ പരം നാണക്കേടില്ല. എന്നാല്‍ അങ്ങനെ ചെയ്യാതിരുന്നാല്‍ സര്‍ക്കാര്‍ കൂടുതല്‍ നാണം കെടും. സമൂഹമധ്യത്തില്‍ കോടതിയെ ധിക്കരിച്ചു എന്ന് പേരും വരും.റ്റി.പി.ചന്ദ്രശേഖരന്‍ വധം കഴിഞ്ഞതു മുതല്‍ തുടങ്ങിയതാണ് പിണറായിയും സെന്‍കുമാറും തമ്മിലുള്ള അഭിപ്രായ ഭിന്നത. പിണറായി അധികാരമേല്‍ക്കൂമ്പോള്‍ സെന്‍കുമാര്‍ സ്ഥാന ദ്രഷ്ടനാകുമെന്നും സൂചനയുണ്ടായിരുന്നു.

Top