എന്തിനീ പിന്‍മാറ്റം ? സെന്‍കുമാറിന്റെ ഹര്‍ജി: കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ അഭിഭാഷകന്‍ പിന്മാറി

ന്യൂഡല്‍ഹി:സര്‍ക്കാരിന് എതിരായ ടി.പി. സെന്‍കുമാറിന്റെ കോടതി അലക്ഷ്യ ഹര്‍ജി അഭിഭാഷകന്‍ ഇന്ന് സുപ്രീംകോടതിയില്‍ ഉന്നയിച്ചില്ല. ഹര്‍ജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ സെന്‍കുമാറിന്റെ അഭിഭാഷകര്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു. അവസാന നിമിഷമാണ് ഹര്‍ജി ശ്രദ്ധയില്‍പ്പെടുത്താതെ അഭിഭാഷകര്‍ പിന്മാറിയത്.ഹര്‍ജി പരിഗണിക്കുന്ന സമയത്ത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ അഭിഭാഷകര്‍ പിന്മാറിയതോടെയാണ് കോടതി ഹര്‍ജി പരിഗണിക്കാഞ്ഞത്.
സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകരും കോടതിയിലുണ്ടായിരുന്നുവെങ്കിലും സെന്‍കുമാറിന്റെ ഹര്‍ജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ മടങ്ങുകയായിരുന്നു.സെന്‍കുമാറിന്റെ നിയമന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തേക്കുമെന്ന അഭ്യൂഹം ഇതോടെ ശക്തമായി. കേരള പോലീസ് മേധാവിയായുള്ള പുനര്‍ നിയമനം വൈകിക്കുന്നതായും ഇത് കോടതിയലക്ഷ്യമാണെന്നും ചുണ്ടിക്കാട്ടിയാണ് സെന്‍കുമാര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയത്.ഉച്ചയ്ക്ക് ശേഷം കോടതി ചേരുമ്പോള്‍ ഹര്‍ജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള അവസരമുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുമോ എന്ന കാര്യത്തില്‍ അഭിഭാഷകരുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. ശനിയാഴ്ച ഫയല്‍ ചെയ്ത ഹര്‍ജി ഇതുവരെ കോടതി ലിസ്റ്റ് ചെയ്തിട്ടില്ല. ലിസ്റ്റ് ചെയ്താല്‍ മാത്രമേ ഹര്‍ജി പരിഗണിക്കുകയുള്ളൂ. സെന്‍കുമാറിന് പോലീസ് മോധാവി സ്ഥാനം ഇന്ന് തന്നെ നല്‍കിയേക്കും എന്നുള്ള സൂചനകള്‍ക്കിടെയാണ് അഭിഭാഷകര്‍ കോടതിയില്‍ വിഷയം ഉന്നയിക്കാതെപിന്‍മാറിയത്.

Top