“48 മണിക്കൂർ നിരോധനം 6 മണിക്കൂറായി കുറഞ്ഞതെങ്ങനെ? എന്തിന് ഈ നാണക്കേടുണ്ടാക്കി” ചോദ്യങ്ങളുമായി സെൻകുമാർ

തിരുവനന്തപുരം: പ്രമുഖ മലയാളം വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയാ വണ്ണിന്റെയും സംപ്രേഷണം നിരോധിച്ച സംഭവത്തിൽ കുറിപ്പുമായി മുൻ ഡിജിപി ടി പി സെൻകുമാർ. കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ 48 മണിക്കൂർ നിരോധനം ആറ് മണിക്കൂറായി കുറഞ്ഞതെങ്ങനെയെന്ന് സെൻ കുമാർ ചോദിക്കുന്നു. എന്താണ് നടന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സെൻകുമാർ സമൂഹ്യ മാധ്യമത്തിലെഴുതിയ കുറിപ്പിലുണ്ട്. ചില പൂച്ചകൾ കണ്ണടച്ചിരുന്ന് പാൽ കട്ട് കുടിക്കുന്നുവെന്നും സെൻകുമാർ ആക്ഷേപിക്കുന്നു.

മീഡിയ വൺ മാപ്പും പറഞ്ഞില്ല ഫൈനും അടച്ചില്ല.. അതെങ്ങനെ സംഭവിച്ചു?ഈ നാടകങ്ങൾ ആരുടെ സംവിധാനത്തിൽ?കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം എന്തിനാണ് ഈ നാണക്കേട് ഉണ്ടാക്കിയത്?ആരാണിതിന്റെ ഗുണഭോക്താവ്? ആരോടാണ് ചാനൽ മാപ്പ് പറയേണ്ടത്? എന്നീ ചോദ്യങ്ങളും സെൻകുമാർ ചോദിക്കുന്നുണ്ട്. ഇന്നലെ നടന്ന നിരോധന നാടകം കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായയെ തികച്ചും എതിരായി കാണിക്കുന്നു. നല്ല കാര്യങ്ങൾ നേരായ വഴി നടക്കണം എന്നു വിശ്വസിക്കുന്ന എല്ലാവരും പ്രതികരിക്കണമെന്നും ആ കള്ള കൈകൾ പുറത്തു കൊണ്ട് വരണമെന്നും സെൻകുമാർ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെൻകുമാറിന്റെ പോസ്റ്റ് :

ഏഷ്യാനെറ്റ്‌ ചാനലിനും മീഡിയ വൺ ചാനലിനുമെതിരെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ 48 മണിക്കൂർ നിരോധനം 6 മണിക്കൂറായി
കുറഞ്ഞതെങ്ങനെ?

മീഡിയ വൺ മാപ്പും പറഞ്ഞില്ല ഫൈനും അടച്ചില്ല . അതെങ്ങനെ സംഭവിച്ചു???
ഈ നാടകങ്ങൾ ആരുടെ സംവിധാനത്തിൽ?
കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം എന്തിനാണ് ഈ നാണക്കേട് ഉണ്ടാക്കിയത്?

ആരാണിതിന്റെ ഗുണഭോക്താവ് .??ആരോടാണ് ചാനൽ മാപ്പ് പറയേണ്ടത്?

ഇന്നലെ നടന്ന നിരോധന നാടകം കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായയെ തികച്ചും എതിരായി കാണിക്കുന്നു.

നല്ലകാര്യങ്ങൾ നേരായ വഴി നടക്കണം എന്നു വിശ്വസിക്കുന്ന എല്ലാവരും പ്രതികരിക്കുക.
ആ കള്ള കൈകൾ പുറത്തു കൊണ്ട് വരിക.
പ്രതിബദ്ധത ഭാരതത്തോടാണ്…രാത്രിയിൽ മ്ലേച്ചൻ പ്രവർത്തനം നടത്തുന്നവരോടല്ല…

എന്ത് നടന്നു എന്നു സർക്കാർ വ്യക്തമാക്കണം.
എല്ലാവരും വിഡ്ഢികൾ ആണെന്ന് കരുതുന്ന , ചില പൂച്ചകൾ കണ്ണടച്ചിരുന്നു പാൽ കട്ട് കുടിക്കുന്നു..

Top