ചെങ്ങന്നൂർ ഉപകാരസ്മരണ ‘ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സവർണ്ണ മേധാവിത്വം.അഡ്മിനി. ഓഫീസർ നിയമനം : പിന്നാക്കക്കാർ ‘കടക്കുപുറത്ത്’

അടൂർ:ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ നായർ സമുദായവും ഇടതുപക്ഷത്തെ പിന്തുണച്ച് എന്നതിന് എൻ എസ എസ നേതൃത്വം യു.എടി എഫിനെ കൈവിട്ടു എന്നും സൂചന .നായർ സമുദായത്തിന്റെ പിന്തുണയ്ക്ക് ഉപകാരസ്മരണയായി തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ ഭരണത്തിന്റെ താക്കോൽ സ്ഥാനത്ത് നിന്ന് പിന്നാക്കക്കാരെ പാടെ ഒഴിവാക്കി. ക്ഷേത്ര ഭരണച്ചുമതലയുള്ള 26 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരെ ബോർഡ് നിയമിച്ചതിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഒരാൾ പോലുമില്ല. മൊത്തം 1250 ലേറെ ക്ഷേത്രങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ളത്. ഇത്രയും ക്ഷേത്രങ്ങളുടെ ഭരണ നിർവഹണത്തിന് ആകെ 26 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും. ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ നിയമനങ്ങളിൽ അവസാനവാക്ക് ബോർഡിന്റേതാണ്.

പ്രാതിനിദ്ധ്യമില്ലായ്മ ചരിത്രത്തിലാദ്യം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രറ്റീവ് ഓഫീസർ നിയമനത്തിൽ പിന്നാക്കാർക്ക് പാടെ അയിത്തം കല്പിക്കുന്നത് ബോർഡിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. മുമ്പൊക്കെ പേരിനെങ്കിലും പിന്നാക്ക പ്രാതിനിദ്ധ്യം ബോർഡ് ഉറപ്പാക്കിയിരുന്നു. 2017 – 18 ൽ പമ്പ, വർക്കല, വൈക്കം ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ പിന്നാക്കക്കാരായിരുന്നു. അതിന് മുമ്പ് ചില ഘട്ടങ്ങളിൽ പിന്നാക്കക്കാരായ അഞ്ച് മുതൽ എട്ട് വരെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ ക്ഷേത്ര ഭരണം നിർവഹിച്ചിട്ടുണ്ട്.a padmakumar

മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി

സമുദായ പ്രാതിനിദ്ധ്യത്തിന് പുറമെ, മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണ് പുതിയ നിയമനമെന്നും ആക്ഷേപമുണ്ട്. പെൻഷനാകാൻ രണ്ടും മൂന്നും മാസം മാത്രം ശേഷിച്ചവരും, വിജിലൻസ് അന്വേഷണം നേരിടുന്നവരും, വിവിധ കേസുകളിൽപ്പെട്ട് നടപടിക്ക് വിധേയരായവരും, പ്രധാന പോസ്റ്റുകളിൽ നിയമനം നൽകരുതെന്ന് വിജിലൻസ് വിഭാഗം ശുപാർശ ചെയ്തവരുമൊക്കെ പുതിയ നിയമന ലിസ്റ്റിലുണ്ട്.

നിലവിലെ 26 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരെ മാറ്റിയാണ് പുതിയ ലിസ്റ്റിന് രൂപം നൽകിയത്. ബോർഡിൽ അഡ്മിനിസ്ട്രേറ്റീവ് റാങ്കിലുള്ള ഈഴവ സമുദായക്കാരായ 9 പേരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ അപേക്ഷകരായി ഉണ്ടായിരുന്നു. ദേവസ്വം കമ്മിഷണറാണ് മാനദണ്ഡമനുസരിച്ച് പുതിയ നിയമനത്തിനുള്ള ലിസ്റ്റ് തയ്യാറാക്കി ബോർഡിന് സമർപ്പിക്കേണ്ടത്. ഇതനുസരിച്ച് കമ്മിഷണർ എൻ. വാസു സമർപ്പിച്ച 26 പേരുടെ ലിസ്റ്റിൽ ഈഴവ സമുദായത്തിൽപ്പെട്ട രണ്ട് പേരും ഉൾപ്പെട്ടിരുന്നു.

ദേവസ്വം ബോർഡിലെ സി.പി.എം പ്രതിനിധികളായ പ്രസിഡന്റ് എ. പത്മകുമാർ, അംഗം കെ. രാഘവൻ, സി.പി.ഐ പ്രതിനിധി കെ.പി. ശങ്കരദാസ്, സെക്രട്ടറി ജയശ്രീ എന്നിവർ ബോർഡ് യോഗത്തിൽ പങ്കെടുത്തിരുന്നു. ബോർഡ് അംഗീകരിച്ച് കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ 26 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമന ലിസ്റ്റിലെ എല്ലാവരും മുന്നാക്കക്കാർ. നായർ സമുദായത്തിലെ 23 പേരും ബ്രാഹ്മണ സമുദായത്തിലെ 3 പേരും. പിന്നാക്കക്കാർ പൊടി പോലുമില്ല.

 

Top