കൂമ്പാച്ചി മലയില്‍ ബാബു അപകടത്തിൽപ്പെട്ടതിന് സമാനമായ സംഭവം കര്‍ണാടകയിലെ നന്ദി ഹില്‍സിലും നടന്നു. ട്രെക്കിങ്ങിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു. കോളേജ് വിദ്യാര്‍ത്ഥിയായ 19-കാരന്‍ നിഷാങ്ക് കൗളാണ് കാല്‍വഴുതി വീണ് മലയില്‍ കുടുങ്ങിയത്.
കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ അഞ്ച് മണിക്കൂറിന് ശേഷം നിഷാങ്കിനെ രക്ഷപ്പെടുത്തുകയായിരുന്നു. വ്യോമസേനയുടെ ഹെലികോപ്റ്ററെത്തിയാണ് യുവാവിനെ പുറത്തേക്ക് എത്തിച്ചത്.
ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായി. ബന്ധുക്കള്‍ക്കൊപ്പമാണ് നിഷാങ്ക് നന്ദി ഹില്‍സ്സ് കാണാനെത്തിയത്. മുൻപ് മലമ്പുഴ കുമ്പാച്ചിമലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ കരസേനയാണ് രക്ഷപ്പെടുത്തിയത്.
പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ചത്. 75 ലക്ഷം രൂപയോളമായിരുന്നു ബാബുവിനെ രക്ഷിക്കാനായി ചെലവായത്.