പശ്ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു; അഞ്ചോളം പേരെ കാണാനില്ല

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇരുപാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അഞ്ച് മരണം. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഏറ്റുമുട്ടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനും ഒരു നാട്ടുകാരനുമാണ് മരിച്ചത്.

നോര്‍ത്ത് 24 പരഗനാസ് ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് പാര്‍ട്ടി കൊടി അഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ബിജെപിക്കെതിരെ അക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. തൃണമൂല്‍ ഗുണ്ടകളാണ് ആക്രമണം നടത്തിയത് എന്ന് ബിജെപി ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രദേശത്ത് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിരിക്കുകയാണ്. സംഘര്‍ഷത്തിന് പിന്നാലെ വെടിവയ്പ്പും നടന്നും. ഇടതു കണ്ണില്‍ ഒരാള്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. ബാഷിര്‍ഹട്ട് ലോക്സഭാ സീറ്റില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണു സംഘര്‍ഷമുണ്ടായത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. സംഘര്‍ഷത്തിന് ശേഷം അഞ്ചോളം പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം തൃണമൂല്‍ കോണ്‍ഗ്രസിനും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കുമാണെന്നും ബിജെപി നേതാവ് മുഗള്‍ റോയ് കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രാ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കിയതായും മുഗള്‍ റോയ് ട്വിറ്റ് ചെയ്തു.

Top