തൃശൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ മണ്ണുത്തി വെട്ടിക്കലിൽ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

ബൈക്ക് യാത്രക്കാരായ വയനാട് സ്വദേശി എം.ആർ അരുൺരാജ് (27), നിലമ്പൂർ സ്വദേശി കൃഷ്ണപ്രസാദ് (22) എന്നിവരാണ് മരിച്ചത്. രാത്രി 12 മണിക്കായിരുന്നു അപകടം. ഇസാഫിലെ രണ്ട് ജീവനക്കാരാണ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയപാത സര്‍വീസ് റോഡിലൂടെ പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചതിനു ശേഷവുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

 

Top