തിരുവനന്തപുരം: കെ.എസ്.ആര്‍ ടി സി സ്വിഫ്റ്റ് ബസ് ഓടിക്കാന്‍ എത്തിയ വനിതാ ഡ്രൈവര്‍മാര്‍ക്ക് കാറില്‍ ഡ്രൈവിങ് ടെസ്റ്റ്. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ഹെവി ലൈസന്‍സുള്ള വനിതാ ഡ്രൈവര്‍മാരെ കൊണ്ട് മാരുതി ആള്‍ട്ടോ കാറില്‍ ‘എച്ച്’ എടുപ്പിച്ചത് . കാറില്‍ തന്നെ റോഡ് ടെസ്റ്റും നടത്തി. വിദഗ്ധ പരിശീലനത്തിന് ശേഷമേ ബസ് ഓടിപ്പിക്കുവെന്നാണ് സ്വിഫ്റ്റ് അധികൃതരുടെ ഔദ്യോഗിക വിശദീകരണം.
കണ്ടാല്‍ തോന്നും നാലുചക്രവാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സിന് വേണ്ടിയുള്ള ടെസ്റ്റ് ആണെന്ന്. അടുത്തമാസം തലസ്ഥാനനഗരത്തില്‍ സജീവമാകാനിരിക്കുന്ന ഇലക്ട്രിക് ബസുകള്‍ ഓടിക്കേണ്ട ഡ്രൈവര്‍മാരാണ്. ഡ്രൈവിങ് മികവ് കാണിക്കേണ്ടത് മാരുതി ആള്‍ട്ടോ കാറില്‍ എച്ച് മാത്രമല്ല, കാറില്‍ തന്നെ റോഡ് ടെസ്റ്റും നടത്തി.
അപേക്ഷിച്ച 27 വനിതകളില്‍ പത്തുപേര്‍ക്കാണ് ഹെവി ലൈസന്‍സുള്ളത്. അവര്‍ക്കും കാറിലാണ് ആദ്യ ടെസ്റ്റ്. തുടര്‍ന്ന് പരിശീലനം നല്‍കുമെന്നാണ് ഉദ്യോഗാര്‍ഥികളെ അറിയിച്ചിട്ടുള്ളത്.