കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ കണ്ണൂര്‍ സന്ദര്‍ശനം ചൂട് പിടിക്കുകയാണ്. കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് തുടങ്ങി അമിത് ഷാ പറഞ്ഞതും അതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയും ചര്‍ച്ചയാകുകയാണ്. എന്നാല്‍ ഇതിനിടെ പണി കിട്ടിയത് കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഡിവൈഎഫ്ഐ വനിതാ നേതാവ് പി.പി.ദിവ്യയക്കാണ്.
മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ സംഘപരിവാര്‍ തടഞ്ഞപ്പോള്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ദിവ്യയ്ക്ക് ഇപ്പോള്‍ പണി കൊടുത്തത്.
പോസ്റ്റില്‍ പറയുന്നതിങ്ങനെ: ഭോപ്പാലില്‍ മുഖ്യമന്ത്രിയെ തടഞ്ഞു… ഇപ്പോള്‍ മംഗ്ളൂരിലും വിലക്ക്… ഈ പോക്കാണെങ്കില്‍ അമിത് ഷായ്ക്ക് കേരളത്തിലെ സംഗിക്കളോട് ഇനി വീഡിയോ കോണ്‍ഫെറന്‍സ് മാത്രം നടത്തേണ്ടി വരും.
കഴിഞ്ഞ ദിവസം അമിത് ഷാ കണ്ണൂരില്‍ എത്തിയതോടെ സംഘപരിവാര്‍ ആക്രമണം പുറത്തെടുത്തു. വിമാനത്താവളത്തിലെത്തുന്ന അമിത് ഷായെ തടയുന്നില്ലെയെന്നാണ് കൂടുതല്‍ ആളുകള്‍ ചോദിച്ചത്.
തടയാന്‍ പറ്റിയില്ലെങ്കിലും ഒരു കരിംകൊടിയെങ്കിലും കാണിക്കാമായിരുന്നു എന്നും കമന്റുകളുണ്ട്. ഇതുവരെ കമന്റുകള്‍ക്കും ട്രോളുകള്‍ക്കും മറുപടി പറയാനോ പോസ്റ്റ് പിന്‍വലിക്കാനോ ദിവ്യ തയ്യാറായിട്ടില്ല. തുടര്‍ന്ന് അതിനും ട്രോളുകള്‍ എത്തി. ‘എണീക്ക്… ദിവ്യാ ച്യാച്ചി എണീക്ക്.. അമിത് ഷാ ദോ പിണറായില്‍..പൂയ്.. എണീക്ക്…’ എന്നാണ് ഒരു കമന്റ്. പോസ്റ്റ് മുക്കാന്‍ സമയം കിട്ടിയില്ലേയെന്നും ചേദിക്കുന്നവരുമുണ്ട്.