ബിജെപിയിലേയ്ക്ക് ഒഴുക്ക് തുടരുന്നു: കെപിസിസി അംഗവും സിപിഐ നേതാവും ബിജെപിയില്‍ ചേര്‍ന്നു; ലീഗിന്റെ കാലുപിടിച്ചാണ് രാഹുലിന്റെ മത്സരമെന്ന് വിമര്‍ശനം

തിരുവനന്തപുരം: കെ.പി.സി.സി. എക്സിക്യൂട്ടിവ് അംഗമായ കുന്നത്തൂര്‍ വിശാലാക്ഷിയും സി.പി.ഐ. നേതാവ് അഡ്വ. രാജീവ് രാജധാനിയും ബി.ജെ.പിയില്‍ ചേര്‍ന്നതായി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ക.പി.എം.എസ് പുന്നല വിഭാഗം നേതാവ് കൂടിയാണ് കുന്നത്തൂര്‍ വിശാലാക്ഷി.

സി.പി.ഐ കിസാന്‍സഭ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും അഖിലേന്ത്യാ കിസാന്‍സഭയുടെ കുന്നത്തൂര്‍ താലൂക്ക് പ്രസിഡന്റുമായ രാജീവ് രാജധാനിയും ബി.ജെ.പിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനം നടത്തിയാണ് രണ്ടുപേരുടേയും പ്രവേശനം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ എന്‍.ഡി.എയുടെ ചുമതലയുള്ള പ്രഭാരി വൈ.സത്യകുമാറും, സഹപ്രഭാരി നിര്‍മ്മല്‍ കുമാര്‍ സുരാനയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ ഗതികേട് തുറന്നുകാട്ടുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ആരോപിച്ചു. അമേത്തിയില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് വയനാട്ടിലേക്ക് വരുന്നത്. മുസ്ലിം ലീഗിനെ ചത്തകുതിരയെന്നു വിശേഷിപ്പിച്ച നെഹ്‌റു കുടുംബാംഗത്തെ അതേ ലീഗിന്റെ ബലത്തില്‍ മത്സരിപ്പിക്കേണ്ട ദയനീയാവസ്ഥയിലാണ് കോണ്‍ഗ്രസ്. ഇതിനേക്കാള്‍ വലിയ പരാജയം കോണ്‍ഗ്രസിന് എന്താണുള്ളതെന്നും പിള്ള ചോദിച്ചു.

ലീഗിന്റെ കാലുപിടിച്ച് മത്സരിക്കുന്നതിനേക്കാള്‍ നല്ലത് എ.ഐ.സി.സി ആത്മഹത്യ ചെയ്യുന്നതാണ്. അവസാന മണിക്കൂറില്‍ രാഹുലിനെ വയനാട്ടിലെ വോട്ടര്‍മാരില്‍ അടിച്ചേല്‍പ്പിച്ചത് പാര്‍ട്ടിയുടെ അപചയമാണ് കാണിക്കുന്നത്. സി.പി.എമ്മിന്റെ പിന്തുണയോടെയാണ് രാഹുല്‍ വരുന്നത്. ഇടതു പ്രവര്‍ത്തകരിലും ഇതിനെതിരെ പ്രതിഷേധമുണ്ട്. ഇക്കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി എന്‍.ഡി.എ ഒറ്റക്കെട്ടോടെ രാഹുലിനെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തിക്കും

Top