
തിരുവനന്തപുരം: ശ്രീലങ്കയിലെത്താന്‍ മുസ്ലീമായ ഹനുമാന്‍ മതിയാകുമോ? നാളെ ശ്രീലങ്കയില്‍ ഹര്‍ത്താല്‍ ആണോ? ഇതൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയെന്ന സ്ഥിരീകരണത്തിന് പിന്നാലെയാണ് ഇത്തരത്തില്‍ സംഘപരിവാറിനെതിരെ ട്രോളുകള്‍ വരുന്നത്.
കഴിഞ്ഞ ദിവസം ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശബരിമല കര്‍മ്മ സമിതി ഹര്‍ത്താല്‍ നടത്തുകയും സംഘപരിവാര്‍ കലാപത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. ഹര്‍ത്താലില്‍ അക്രമത്തിനിടെ തിരിഞ്ഞോടുന്ന സംഘ പ്രവര്‍ത്തകരും ട്രോളുകളില്‍ പ്രത്യക്ഷപ്പെടുകയാണ്. പോലീസിനെ കല്ലെറിഞ്ഞ ശേഷം പുല്ലിനിടയില്‍ ഒളിച്ചിരിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഫോട്ടോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഘപരിവാറും ബിജെപിയും എപ്പോഴും ട്രോളന്മാര്‍ക്ക് പ്രിയപ്പെട്ടവരാണ്. ശബരിമല വിഷയം മുന്നോട്ട് വന്നതിന് പിന്നാലെ ധാരാളം ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്.
കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലും അതില്‍ നടന്ന ആക്രമണങ്ങളും ഒക്കെയും ട്രോളന്മാര്‍ വിഷയമാക്കുന്നുണ്ട്.