തൃപ്തി ദേശായി കൊച്ചയില്‍: വിമാനത്താവളത്തിന് പുറത്ത് വന്‍ പ്രതിഷേധം; തിരിച്ചു പോകില്ലെന്ന് തൃപ്തി

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തിലെത്തി. ശബരിമല ദര്‍ശനത്തിനായി മുന്‍ നിശ്ചയിച്ച പ്രകാരമാണ് ഇവര്‍ എത്തിയത്. പുലര്‍ച്ചെ 4.30 ഓടെ ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയെങ്കിലും പുറത്ത് കനത്ത പ്രതിഷേധം തുടരുന്നതിനാല്‍ അവര്‍ക്ക് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല.

വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്നും കോട്ടയത്തേക്ക് പോകാന്‍ വാഹനസൗകര്യം ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലെ ടാക്സികളൊന്നും ഓട്ടം പോകാന്‍ തയ്യാറാകുന്നില്ല. പ്രതിഷേധത്തെ ഭയന്നാണ് ടാക്സി ഡ്രൈവര്‍മാര്‍ യാത്രയ്ക്ക് തയ്യാറാകാത്തത്. ഓണ്‍ലൈന്‍ ടാക്‌സികളും യാത്രക്ക് തയ്യാറായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്ത് വന്നാലും ശബരിലയില്‍ കയറിയിട്ടെ മടങ്ങുകയുള്ളുവെന്ന നിലപാടിലാണ് തൃപ്തി ദേശായി. പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും തൃപ്തി ദേശായ് അറിയിച്ചിട്ടുണ്ട്. അവരെ ഹോട്ടലിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അതനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

തൃപ്തി ദേശായി ഉടന്‍ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. വിമാനത്താവള പരിസരത്ത് കനത്ത സുരക്ഷയും പോലീസ് ഒരുക്കിയിട്ടുണ്ട്. തൃപ്തിയുമായി ചര്‍ച്ചയക്ക് അവസരമൊരുക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ മടങ്ങിപ്പോകാന്‍ ഒരുക്കമല്ലാത്തതിനാല്‍ തൃപ്തി ദേശായിക്ക് അവര്‍ പറഞ്ഞ സുരക്ഷ ഒരുക്കേണ്ടിവരും. ഒരു പൗരന്റെ അവകാശത്തെ ഹനിക്കാനാകാത്തതിനാല്‍ അവരെ ഹോട്ടല്‍ റൂമിലേക്ക് മാറ്റേണണ്ട അവസ്ഥയിലാണ് പോലീസ്. തുടര്‍ന്നും അവര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടിവരുമെന്നാണ് കരുതുന്നത്. യാതൊരു സാഹചര്യത്തിലും പിന്മാറാന്‍ തയ്യാറാകാത്തതിനാല്‍ അവര്‍ കത്തില്‍ പറഞ്ഞ സുരക്ഷ ഒരുക്കേണ്ടതായി വരും.

ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും കത്തയച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മഹാരാഷ്ട്ര അഹമ്മദ്‌നഗര്‍ ശനി ശിംഘനാപുര്‍ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദര്‍ഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ദേശായ് ശ്രദ്ധനേടിയത്. കൊച്ചിയിലെത്തി തിരിച്ച് മഹാരാഷ്ട്രയിലെത്തുന്നവരെയുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

Top