ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായി നേരിടുന്നത് കനത്ത പ്രതിഷേധമാണ്. വിമാനത്താവളത്തിന് പുറത്ത് അക്രമാസക്തമായ ജനക്കൂട്ടമാണെന്ന് പോലീസ് അവരെ അറിയിച്ചു. എന്നാല്‍ ശബരിമല ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് തൃപ്തി ദേശായി ഉറപ്പിച്ചു പറഞ്ഞുകഴിഞ്ഞു. നാളിതുവരെയുള്ള അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും അവര്‍ മടങ്ങിപോകാന്‍ സാധ്യതയില്ലെന്ന് പോലീസും കരുതുന്നു.
തൃപ്തി ദേശായിക്കും കൂട്ടര്‍ക്കും യാത്ര ചെയ്യാന്‍ വാഹനം ലഭിക്കാത്തതും പ്രശ്‌നമായിരിക്കുകയാണ്. ഓണ്‍ലൈന്‍ ടാക്‌സികളും ഓടാന്‍ തയ്യാറായില്ല. എന്നാല്‍ പ്രതിഷേധത്തിന്റെ ഭാഗമായല്ല ഇവര്‍ തൃപ്തിയെ കൂട്ടാന്‍ തയ്യാറാകാത്തത്. മറിച്ച് വാഹനത്തിന്റെ സുരക്ഷ ഓര്‍ത്താണ് ഇവര്‍ യാത്രയ്ക്ക് തയ്യാറാകാത്തതെന്ന് ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ സര്‍ക്കാരിന് സുരക്ഷ ഒരുക്കേണ്ടതായി വരും.
സര്‍ക്കാര്‍ സമവായത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും തൃപ്തി ദേശായിയുടെ കടുത്ത നിലപാട് സര്‍ക്കാരിനെ വലക്കും. താന്‍ വൃതമെടുത്താണ് വന്നിട്ടുള്ളതെന്നും ഇരുമുടിക്കെട്ട് അടക്കം പൂജാരിയുടെ കര്‍മ്മങ്ങളടക്കം സ്വീകരിക്കാന്‍ തയ്യാറാണെന്നും ഏത് വിധേനയേയും ശബരിമലയില്‍ എത്തുമെന്ന് ഉറപ്പിച്ച് പറയുകയാണ് തൃപ്തി. ഇന്ന് എയര്‍പോര്‍ട്ടില്‍ തങ്ങി യാത്രക്കുള്ള സൗകര്യം ഒരുക്കി നാളെ പോകാമെന്നുള്ള നയമാണ് പോലീസ് അവസാനം അറിയിച്ചിരിക്കുന്നത്.