ഷുഹൈബ് വധക്കേസ്: ചാനല്‍ ചര്‍ച്ചയില്‍ കൊലവിളിയുമായി നേതാക്കള്‍; ടിവി രാജേഷും ടി സിദ്ദിഖും ഏറ്റ്മുട്ടി

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതം സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിതിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ന്യൂസിന്റെ ചര്‍ച്ചയില്‍ പോര്‍വിളി. സിപിഎം നേതാവും എംഎല്‍എയുമായ ടിവി രാജേഷും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖും തമ്മിലാണ് തര്‍ക്കം മൂത്ത് കൊലവിളി നടത്തിയത്. കൊലവിളിയെ തുടര്‍ന്ന് ഏറെ നേരം ശബ്ദം മ്യൂട്ട് ചെയ്‌തെങ്കിലും നേതാക്കന്‍മാര്‍ തമ്മില്‍ കൊലവിളി തുടരുകയായിരുന്നു

കൊല്ലിച്ചില്ലെങ്കില്‍ കോടതിയില്‍ വിരണ്ടെതെന്തിനെന്നായിരുന്നു മാതൃഭൂമിയുടെ ചര്‍ച്ച. ബിജെപിയെ പ്രതിനിധീകരിച്ച് പികെ കൃഷ്ണദാസും, കോണ്‍ഗ്രസിനെ പ്രതിനിധികരിച്ച് ടി സിദ്ദിഖും സിപിഎം പ്രതിനിധിയായി ടിവി രാജേഷുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചക്കിടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ സിപിഎം കൊലയാളി പാര്‍ട്ടിയാണെന്ന് ആവര്‍ത്തിച്ചതോടെയാണ് ടിവി രാജേഷും തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റുമുട്ടലിനിടയില്‍ വാര്‍ത്താ അവതാകരന്‍ ശബ്ദം മ്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. മ്യൂട്ട് ചെയ്ത ശേഷവും ഇരുവരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. വാര്‍ത്താ അവതാരകന്‍ ഇരുനേതാക്കളും ഏറ്റുമുട്ടുന്നത് ആസ്വദിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ബിജെപി നേതാവ് പി കൃഷ്ണദാസിലേക്ക് ചോദ്യവുമായി എത്തിയപ്പോള്‍ ഇരുവരും ഏറ്റുമുട്ടല്‍ നിര്‍ത്താന്‍ തയ്യാറായില്ല.

പിന്നീട് ഇത് ജനം കാണുന്നുണ്ടെന്നും ഉത്തരവാദപ്പെട്ട നേതാക്കളാണെന്ന കാര്യം മറക്കരുതെന്ന് പറഞ്ഞിട്ടും വാക്കേറ്റം നിര്‍ത്താന്‍ ഇരുവരും തയ്യാറായില്ല. പിന്നീട് രണ്ടുപേരും വാക്കേറ്റം നിര്‍ത്തിയില്ലെങ്കില്‍ ചര്‍ച്ചയില്‍ വേണ്ടെന്നും പ്രേക്ഷകരോട് ക്ഷമചോദിക്കുകയാണെന്നും വാര്‍ത്താ അവതാരകന്‍ തയ്യാറായതോടെയാണ് ഇരുവരും വാക്കേറ്റം നിര്‍ത്തിയിയത്

Top