നിഷ്‌കളങ്ക ബാല്യം ചെകുത്താനായപ്പോള്‍: 12 വയസ്സുകാരന്‍ രണ്ടു വയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊന്നു

ലക്‌നൗ: ഗ്രറ്റര്‍ നോയ്ഡയില്‍ രണ്ടു വയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊന്നത് 12 വയസ്സുകാരന്‍. രാജ്യമനസാക്ഷിയെ ഞെട്ടിച്ച് പീഡനപരമ്പരകള്‍ സ്ഥിരം വാര്‍ത്തയാകുമ്പോള്‍ നിഷ്‌കളങ്ക ബാല്യങ്ങള്‍ പോലും ലൈംഗിക വൈകൃത്യങ്ങള്‍ക്ക് അടിമയാകുന്നെന്നതിന് തെളിവുകളാണ്് പുറത്തു വരുന്നത്.

ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപമുള്ള പറമ്പില്‍നിന്നു ബുധനാഴ്ച രാവിലെയാണു കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടത്. മുഖത്തും കഴുത്തിലും പരുക്കേറ്റ പാടുകളും വലതുകണ്ണ് കല്ലുകൊണ്ടു കുത്തിപൊട്ടിച്ച നിലയിലുമായിരുന്നു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പന്ത്രണ്ടുകാരന്‍ ഒഴിഞ്ഞ പറമ്പിലേക്കു കൂട്ടികൊണ്ടു പോയി. പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി കരഞ്ഞു. ആരെങ്കിലും വരുമോയെന്നു ഭയപ്പെട്ട പ്രതി ഇഷ്ടിക കൊണ്ടിടിച്ചും ശ്വാസം മുട്ടിച്ചും കുഞ്ഞിനെ കൊല്ലുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. കുഞ്ഞിനെ പ്രതി എടുത്തുകൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.

Top