പാറക്കുളത്തില്‍ വീണ് ഇരട്ടക്കുട്ടികള്‍ മരിച്ചു…

കൊല്ലം:പാറക്കുളത്തില്‍ വീണ് ഇരട്ടക്കുട്ടികള്‍ മരിച്ചു. മീയന സ്വദേശികളും ആറാം ക്ലാസ് വിദ്യാര്‍ഥികളുമായ ഹസന്‍, ഹുസൈന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. മീയന ഓട്ടുമല പാറക്കുളത്തിലാണ് ഇവര്‍ വീണത്. മൃതദേഹം മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍.

Top