കൊച്ചി: പ്രവാസികളെയും വഹിച്ച് കൊണ്ടുളള രണ്ട് വിമാനങ്ങളും കേരളത്തിലെത്തി. ഇതോടെ വന്ദേ ഭാരത് ദൌത്യത്തിന്റെ ആദ്യഘട്ടം പൂർത്തിയായിരിക്കുകയാണ്. ആദ്യഘട്ടത്തിൽ 363 പ്രവാസികളെ ആണ് നാട്ടിലെത്തിച്ചിരിക്കുന്നത്. അബുദാബിയില്‍ നിന്നുളള വിമാനം നെടുമ്പാശേരിയില്‍ എത്തിയതിന് പിന്നാലെ ദുബായില്‍ നിന്നുളള വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യയുടെ ഐഎക്‌സ് 344 വിമാനമാണ് കരിപ്പൂരിലെത്തിയത്. രാത്രി 10.35ന് വിമാനം 182 പ്രവാസി മലയാളികളുമായി കരിപ്പൂരില്‍ പറന്നിറങ്ങി.19 ഗര്‍ഭിണികളാണ് ഈ വിമാനത്തിലെത്തിയത്. കൂടാതെ 5 കൈക്കുഞ്ഞുങ്ങളും യാത്രക്കാര്‍ക്കൊപ്പമുണ്ട്. യാത്രക്കാരില്‍ രണ്ട് പേര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളുണ്ട്. കരിപ്പൂരിലെ യാത്രക്കാരുടെ കൂട്ടത്തില്‍ രോഗികളും എത്തിയിട്ടുണ്ട്.
രാത്രി 10.08 നാണ് വന്ദേ ഭാരത് മിഷന്റെ ആദ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയത്. 49 ഗർഭിണികളും നാലു കുട്ടികളും ഉൾപ്പെടെ 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 30 യാത്രക്കാരെ വീതം വിമാനത്തിൽ നിന്നു പുറത്തിറക്കും. യാത്രക്കാർക്ക് വിമാനത്താവളത്തിൽ തെർമൽ സ്കാനിങ് നടത്തും. അടിയന്തര ചികിത്സ ആവശ്യമുളള 51 പേരാണ് കരിപ്പൂരില്‍ വിമാനം ഇറങ്ങിയിരിക്കുന്നത്. യാത്രക്കാരില്‍ 6 പേര്‍ 75 വയസ്സിന് മുകളില്‍ പ്രായമുളളവരാണ്. യാത്രക്കാരില്‍ 74 പേര്‍ കോഴിക്കോട് സ്വദേശികള്‍ തന്നെയാണ്. ഇവരെ ജില്ലയിലെ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററുകളിലേക്കാണ് മാറ്റുക. 22 സ്ത്രീകളും 52 പുരുഷന്മാരും സംഘത്തിലുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന നടത്തിയ ശേഷം ഇവരെ ക്വാറന്റൈന്‍ ചെയ്യാനായി കൊണ്ട് പോയി. കരിപ്പൂരില്‍ വിമാനം ഇറങ്ങിയ പ്രവാസികളില്‍ 85 പേരെയാണ് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിച്ചിരിക്കുന്നത്. പത്ത് വയസ്സില്‍ താഴെ പ്രായമുളള 7 കുട്ടികള്‍, 19 ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ വേണ്ട 51 പേര്‍ എന്നിവര്‍ അടക്കമുളളവര്‍ക്കാണ് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാനാവുക. ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ് ഇവര്‍ വീടുകളില്‍ കഴിയുക.
നിരീക്ഷണ കാലയളവിന് ശേഷം ഇവര്‍ക്ക് കൊവിഡ് പരിശോധന നടത്തും. അബുദാബി-കൊച്ചി വിമാനത്തില്‍ 181 യാത്രക്കാരാണെത്തിയത്. യാത്രക്കാരില്‍ 4 കുട്ടികളും 49 ഗര്‍ഭിണികളുമുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ്452 വിമാനമാണ് പ്രവാസികളെ തിരികെ എത്തിച്ചത്. 0.8നാണ് വിമാനം നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തത്. അബുദാബിയില്‍ വെച്ച് കൊവിഡ് പരിശോധന നടത്തിയതിന് ശേഷമാണ് ഇവരെ നാട്ടിലെത്തിച്ചിരിക്കുന്നത്. പരിശോധനയില്‍ ഇവരില്‍ ആര്‍ക്കും കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയില്ല.
വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂർ സ്വദേശികളാണ്. ഇവർക്ക് പോകാനായി മൂന്ന് കെഎസ്ആർടിസി ബസുകളാണ് ഒരുക്കിയത്. ആകെ എട്ട് കെഎസ്ആർടിസി ബസുകളും 40 ഓളം ടാക്സികളുമാണ് സജ്ജീകരിച്ചിരുന്നത്. എമിഗ്രേഷൻ നടപടികൾക്കായി അഞ്ച് കൗണ്ടറുകൾ ഒരുക്കിയിരുന്നു . പത്ത് ജീവനക്കാരാണ് ഇവിടെയുണ്ടായത് . പരമാവധി ഒന്നര മിനുട്ടിൽ നടപടികൾ പൂർത്തിയാക്കും. വിമാനത്തിലെ യാത്രക്കാരെ 30 പേരെ വീതം ആറ് ബാച്ചുകളായാണ് ഇറക്കുക. ഇവരെ ആദ്യം തെർമൽ സ്കാനറിലൂടെ കയറ്റും. ആർക്കെങ്കിലും രോഗ ലക്ഷണം കാണിച്ചാൽ ഇവരെ ഉടൻ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റും.
കൊച്ചിയിൽ എത്തിയവർക്ക് ക്വാറന്റീനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് യാത്രക്കാർക്ക് ക്ലാസ് നൽകി . അബുദബിയിൽ യാത്രയ്ക്കു മുന്നോടിയായി നടത്തിയ പരിശോധനകളിൽ ആരിലും കോവിഡ് 19 ലക്ഷണങ്ങൾ കണ്ടില്ല. ഇവരെ നെടുമ്പാശേരി വിമാനത്താളത്തിലെ കോവിഡ് 19 പിസിആർ പരിശോധനകൾക്ക് ശേഷം വിവിധ ജില്ലകളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കു മാറ്റും. യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലക്കാർ. ഇവരെ കളമശ്ശേരി എസ്‍സിഎംഎസ് കോളജ് ഹോസ്റ്റലിലേയ്ക്കാണ് മാറ്റുന്നത്. ഗർഭിണികൾക്കും കുട്ടികൾക്കും പരിശോധനകൾക്കു ശേഷം രോഗലക്ഷണമില്ലെങ്കിൽ സ്വന്തക്കാർക്കൊപ്പമോ വിമാനത്താവളത്തിൽ ഒരുക്കിയ ടാക്സികളിലോ വീടുകളിലേയ്ക്ക് പോകാം. ഇവർക്ക് വീടുകളിൽ 14 ദിവസത്തെ ക്വാറന്റീനാണ് നിർദ്ദേശിച്ചിട്ടുള്ളത്.