അഹമ്മദാബാദ്: രാജ്യത്ത് രണ്ടു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ച ഗുജറാത്ത് സ്വദേശിയുടെ ഭാര്യയ്ക്കും ഭാര്യ സഹോദരനുമാണ് രോഗബാധ കണ്ടെത്തിയത്. ഗുജറാത്തിലെ ബയോടെക്നോളജി റിസർച്ച് സെൻററിൽ നടത്തിയ ജീനോം സീക്വൻസിംഗിലാണ് ഇവർക്ക് ഒമിക്രോൺ ബാധിച്ചതായി കണ്ടെത്തിയത്.
ഇവരെ ഗുരു ഗോബിന്ദ് സിംഗ് ഗവൺമെൻറ് ആശുപത്രിയിലെ പ്രത്യേക ഒമിക്രോൺ വാർഡിലേക്കു മാറ്റി. ഇതോടെ ഗുജറാത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
ഡിസംബർ നാലിനാണ് സിംബാബ്വെയിൽ നിന്നും മടങ്ങിയെത്തിയ 72കാരന് ജീനോം സീക്വിൻസിംഗിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൻറെ തൊട്ടടുത്ത ദിവസം ഇയാൾക്കൊപ്പം സിംബാബ്വെയിൽ നിന്നും വന്ന ഭാര്യയ്ക്കും ജാംനഗറിൽ താമസിക്കുന്ന ഭാര്യ സഹോദരനും കോവിഡ് ബാധയുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ ജീനോം സീക്വൻസിംഗിലാണ് ഇവർ രണ്ടുപേർക്കും ഒമിക്രോണുണ്ടെന്ന് സ്ഥിരീകരിച്ചത്.