രാ​ജ്യ​ത്ത് ര​ണ്ടു പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ; ആകെ രോ​ഗികൾ 145

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ര​ണ്ടു പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ. ​ഗുജറാത്തിലാണ് രോ​ഗബാധ. അ​ടു​ത്തി​ടെ യു​കെ​യി​ൽ നി​ന്നും എത്തി​യ 45കാ​ര​നി​ലും ഒ​രു കൗ​മാ​ര​ക്കാ​ര​നി​ലു​മാ​ണ് ഒ​മി​ക്രോ​ൺ ബാ​ധ സ്ഥിരീകരിച്ചിരിക്കുന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ ഒ​മി​ക്രോ​ൺ ബാ​ധി​ത​രു​ടെ എ​ണ്ണം 145 ആ​യി ഉയർന്നു.

മ​ഹാ​രാ​ഷ്ട്ര, ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ, ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന, ഗു​ജ​റാ​ത്ത്, കേ​ര​ളം, ആ​ന്ധ്രാ​പ്ര​ദേ​ശ്, ച​ണ്ഡീ​ഗ​ഡ്, ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഒ​മി​ക്രോ​ൺ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഒ​മി​ക്രോ​ൺ കേ​സു​ക​ളു​ള്ള​ത്. ഡ​ൽ​ഹി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top