ലോട്ടറി എടുക്കാതെ കോടീശ്വരനായി;സംഭവിച്ചത്‌…

ഭാഗ്യമുണ്ടെങ്കില്‍ ലോട്ടറി എടുത്തില്ലെങ്കിലും കോടീശ്വരനാകാം. യുഎഇ പൗരനായ ഖാലിദ് അഹമ്മദ് അല്‍ മര്‍സൂഖിയുടെ അനുഭവം അതാണ് തെളിയിക്കുന്നത്. ലോട്ടറി എടുക്കാതെയാണ് ഇദ്ദേഹത്തെ 10 ലക്ഷം ദിര്‍ഹ(1.8 കോടി ഇന്ത്യന്‍ രൂപ)ത്തിന്റെ സമ്മാനം തേടിയെത്തിയിരിക്കുന്നത്. എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് തങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ട് ഉടമകളില്‍ നടത്തിയ നറുക്കെടുപ്പിലാണ് മര്‍സൂഖിയെ ഭാഗ്യം തേടിയെത്തിയത്. തനിക്ക് ഇത് വിശ്വസിക്കാനാവുന്നില്ലെന്നും ബാങ്കില്‍ നിന്നും വിളി വന്നപ്പോള്‍ അമ്പരന്നു പോയെന്നും മര്‍സൂഖി പ്രതികരിച്ചു.

എമിറേറ്റ്സ് ഇസ്ലാമിക് ബാങ്കിന്റെ കുനൂസ് എന്ന പേരിലുള്ള സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്കാണ് ഇത്തരമൊരു ഭാഗ്യ പരീക്ഷണത്തിന് അവസരമൊരുങ്ങുന്നത്. പ്രതിമാസം 5000 ദിര്‍ഹം അക്കൗണ്ടില്‍ ബാലന്‍സ് സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. 10 ലക്ഷം ദിര്‍ഹം, അല്ലെങ്കില്‍ ടെസ്‍ല കാര്‍, അല്ലെങ്കില്‍ അക്കൗണ്ടിലേക്ക് 2,00,000 ദിര്‍ഹം എന്നിങ്ങനെയൊക്കെയാണ് സമ്മാനങ്ങള്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top