കണ്ണൂർ :രാജ്യത്തെ ജനാധിപത്യ പ്രക്രിയയും തിരഞ്ഞെടുപ്പും അട്ടിമറിക്കാൻ ഗുഡാലോചന നടത്തി എന്നാരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ഭീകര വിരുദ്ധ നിയമപ്രകാരം കേസ് എടുക്കാൻ നീക്കം .സികെ ജാനുവിനു 10 ലക്ഷം രൂപ നൽകിയെന്ന ആരോപണവും മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴനല്‍കിയ കേസിലും അന്വോഷണം നടക്കുമ്പോൾ അതിൽ പ്രതി സ്ഥാനത്ത് നിൽക്കുന്ന കെ സുരേന്ദ്രനെ ഭീകരവിരുദ്ധ (UAPA ) വകുപ്പ് ചുമത്താൻ കഴിയുമോ എന്ന നിയമോപദേശം സർക്കാർ തേടിയതായാണ് സൂചന .
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു . ബി എസ് പി സ്ഥാനാർഥിയായിരുന്ന സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രണ്ടര ലക്ഷം രൂപയും ഫോണും കോഴ നൽകിയെന്നതാണ് കേസ്. കെ സുരേന്ദ്രനാണ് കേസിലെ പ്രതിസ്ഥാനത്ത് .അതിനു പുറകെ ആണ് കുഴൽപ്പണ ആരോപണവും സികെ ജാനുവിന് കോഴപ്പണം നൽകി എന്ന ആരോപണവും ഉണ്ടായത് .
കൊടകര കുഴൽപ്പണ കവർച്ചാക്കേസിനു പിന്നാലെ സികെ ജാനുവിനു 10 ലക്ഷം രൂപ നൽകിയെന്ന ആരോപണം കൂടി പുറത്തുവന്നതോടെ പ്രതിരോധിക്കാൻ കഴിയാതെ ബിജെപിയും സുരേന്ദ്രനും കുരുക്കിലാണ് . സികെ ജാനു എന്‍ഡിഎയില്‍ ചേരുന്നതിനു 10 ലക്ഷം രൂപ ആവശ്യപ്പെടുന്നതും തുക നല്‍കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്നതുമായ ശബ്ദരേഖയും പുറത്തുവന്നിരുന്നു .കെ സുരേന്ദ്രനും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴീക്കോടും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണു പുറത്തുവന്നത്. ജാനു ആവശ്യപ്പെട്ടത് 10 കോടി രൂപയും അഞ്ച് നിയമസഭാ സീറ്റും കേന്ദ്രമന്ത്രിസഭാ സ്്ഥാനവുമാണെന്നു പ്രസീത ആരോപിച്ചു. അമിത് ഷായുടെ പരിപാടിക്കു മുന്‍പ്, തിരുവനന്തപുരത്തുവച്ചാണ് സുരേന്ദ്രന്‍ ജാനുവിന് 10 ലക്ഷം കൈമാറിയതെന്നും പ്രസീത ആരോപിച്ചു. ഈ കേസുകൾ അന്വോഷണം നടക്കുമ്പോഴാണ് സുരേന്ദ്രനെതീരെ ഭീകരവിരുദ്ധ നിയമം ചുമത്തി കേസ് എടുക്കാന് സർക്കാർ നിയമോപദേശം തെറ്റി എന്നുള്ള സൂചനകൾ പുറത്ത് വരുന്നത് .