സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയയും മമതയും കെജ്‌രിവാളും പങ്കെടുക്കില്ല..

മുംബൈ: ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ഫോൺ മുഖേനയാണ് ഉദ്ധവ് താക്കറെ ക്ഷണിച്ചത്. ഇതിന് പുറമേ ക്ഷണക്കത്തും പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്. ശിവസേന- ബിജെപി സഖ്യം തകർന്നതിന് ശേഷം ആദ്യമായാണ് ഇരു നേതാക്കളും സംസാരിക്കുന്നത്.എന്നാൽ ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കില്ല. കെജ്‌രിവാള്‍ പങ്കെടുക്കില്ലെന്ന് ആദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, മധ്യപ്രദേശ് മുഖ്യമന്ത്രി കമാല്‍ നാഥ് ചടങ്ങില്‍ പങ്കെടുക്കും.

സത്യാപ്രതിജ്ഞാ ചടങ്ങിനു സുരക്ഷയൊരുക്കുന്നതിനു വേണ്ടി ശിവാജി പാര്‍ക്കില്‍ 2000 പൊലീസുകാരെ വിന്യസിക്കും.അതേസമയം, മഹാരഷ്ട്രയിലെ ആഘാഡി സഖ്യത്തെ എതിര്‍ക്കുന്നില്ലെന്ന് സി.പി.ഐ.എം വ്യക്തമാക്കിയിരുന്നു. ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്താതിരിക്കാന്‍ ശിവസേനയുടെയും എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് സി.പി.ഐ.എം. വ്യക്തമാക്കി.പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദേശപ്രകാരം പക്ഷപാതപരമായ പങ്കുവഹിച്ചതിന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ പുറത്താക്കണമെന്നും സി.പി.ഐ.എം. ആവശ്യപ്പെട്ടിരുന്നു.

ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തിനു പുറമേ 15 മന്ത്രിമാരെക്കൂടി ലഭിക്കും. എന്‍.സി.പിക്ക് 15 മന്ത്രിപദവികള്‍ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. കോണ്‍ഗ്രസിനു കിട്ടുന്നത് 13 സ്ഥാനങ്ങളാണ്. ഒപ്പം സ്പീക്കര്‍ പദവിയും. ആകെ 43 മന്ത്രിമാരാകും ഉണ്ടാവുകയെന്നും തീരുമാനമായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഓരോ ഉപമുഖ്യമന്ത്രി പദവികള്‍ നല്‍കാനും ധാരണയായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായ ബാലാസാഹേബ് തൊറാട്ടായിരിക്കും അതിലൊരാള്‍.എന്നാല്‍ എന്‍.സി.പിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനു മുമ്പ് ആ പദവിയിലേക്കു പരിഗണിച്ചിരുന്നത് അജിത് പവാറിനെയാണ്. എന്നാല്‍ പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ ജയന്ത് പാട്ടീലിന്റെ പേരാണ് ആ പദവിയിലേക്കു പറഞ്ഞുകേള്‍ക്കുന്നത്.

കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും ഉദ്ധവ് താക്കറെയുടെ മകൻ നേരിട്ടെത്തി സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിരുന്നു. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിന് സോണിയ എത്തിയേക്കില്ല. എന്നാൽ തന്നെ പ്രതിനിധീകരിച്ച് പ്രധാനപ്പെട്ട ആരെയങ്കിലും അയയ്ക്കുമെന്ന് സോണിയ അറിയിച്ചിട്ടുണ്ടെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. സോണിയാ- ആദിത്യ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കോൺഗ്രസാണ് ഔദ്യോഗിക അക്കൌണ്ടിൽ നിന്ന് ട്വീറ്റ് ചെയ്തത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തും.

എൻസിപി നേതാക്കളായ ജയന്ത് പാട്ടീൽ, ഛഗൻ ബുജ് ലാൽ എന്നിവരും ഉദ്ധവ് താക്കറെയ്ക്കൊപ്പം വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ശിവസേന നേതാക്കളാ സുഭാഷ് ദേശായി, ഏക്നാഥ് ഷിൻഡെയും ഇതേ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും. അതേസമയം അജിത് പവാർ ഉപമുഖ്യമന്ത്രിയാവില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോൺഗ്രസിൽ നിന്ന് അശോക് ചവാനും ബാലാസാഹേബ് തോരട്ടുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. യുവസേന തലവനായ ആദിത്യ താക്കറെ ഉൾപ്പെടെയുള്ള എംഎൽഎമാരാണ് ബുധനാഴ്ച രാവിലെ മുംബൈയിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തത്. സെൻട്രൽ മുംബൈയിലെ വോർളിയിൽ നിന്നാണ് കന്നിയങ്കത്തിനിറങ്ങിയ ആദിത്യ താക്കറെ വിജയിച്ചത്. ശിവസേന സെക്രട്ടറി മിലിന്ദ് നവരേക്കർക്കൊപ്പമാണ് സോണിയാ ഗാന്ധിയെയും മൻമോഹൻ സിംഗിനെയും ക്ഷണിക്കാനെത്തിയത്. ശിവസേനയ്ക്കും കോൺഗ്രസിനും എൻസിപിക്കും പുറമേ ചെറു പാർട്ടികളും മഹാ വികാസ് അഘാഡിയുടെ ഭാഗമായിത്തീരും.

Top